LiveTV

Live

Kerala

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജന്‍റെ അഭാവത്തില്‍ പോസ്റ്റ്മോർട്ടം നടപടികൾ താളം തെറ്റുന്നു

ജില്ലയിൽ ഏറ്റവും കൂടുതൽ പോസ്റ്റ്മോർട്ടം നടക്കുന്ന ആശുപത്രിയിൽ ഫോൻസിക് സർജനെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജന്‍റെ അഭാവത്തില്‍ പോസ്റ്റ്മോർട്ടം നടപടികൾ താളം തെറ്റുന്നു

വയനാട് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജന്‍റെ അഭാവത്തില്‍ പോസ്റ്റ്മോർട്ടം നടപടികൾ താളം തെറ്റുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ പോസ്റ്റ്മോർട്ടം നടക്കുന്ന ആശുപത്രിയിൽ ഫോൻസിക് സർജനെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സംസ്ഥാനത്ത് തന്നെ കൂടുതല്‍ പോസ്റ്റ് മോര്‍ട്ടം നടക്കുന്ന ആശുപത്രികളിലൊന്നായ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജ്ജനെ ഉടന്‍ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. എല്ലാ സജ്ജീകരണങ്ങളോടും കൂടി ഒരു വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച താലൂക്ക് ആശുപത്രിയില്‍ ഫോറൻസിക് സർജന്‍റെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. പകരം ഒരു അസിസ്റ്റന്‍റ് സർജന്‍റെ സേവനം മാത്രമാണ് ആശുപത്രിയിലുള്ളത്. ഇത് കാരണം പോസ്റ്റ്മോർട്ടം നടപടികൾ താളം തെറ്റുന്നുണ്ട്

കഴിഞ്ഞ ശനിയാഴ്ച മോർച്ചറിയിൽ എത്തിച്ച മൃതദേഹം മൂന്ന് ദിവസങ്ങൾക്ക് ശേഷം തിങ്കളാഴ്ചയാണ് പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ട് നൽകാനായത്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി തസ്തിക സൃഷ്ടിച്ച് ഫോറൻസിക് സർജനെ നിയമിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.