LiveTV

Live

Kerala

കെ.ടി ജലീല്‍ മതവിശ്വാസത്തെ ഉപയോഗപ്പെടുത്തി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി ആവര്‍ത്തിച്ച് പ്രതിപക്ഷം

വിശുദ്ധ ഗ്രന്ഥത്തെ ജലീല്‍ ദുരുപയോഗം ചെയ്തുവെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം

കെ.ടി ജലീല്‍ മതവിശ്വാസത്തെ ഉപയോഗപ്പെടുത്തി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി ആവര്‍ത്തിച്ച് പ്രതിപക്ഷം

മന്ത്രി കെ.ടി ജലീല്‍ മതവിശ്വാസത്തെ ഉപയോഗപ്പെടുത്തി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി ആവര്‍ത്തിച്ച് പ്രതിപക്ഷം. വിശുദ്ധ ഗ്രന്ഥത്തെ ജലീല്‍ ദുരുപയോഗം ചെയ്തുവെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

യു.എ.ഇ കോണ്‍സുലേറ്റ് വഴി വന്ന പാഴ്സലില്‍ വിശുദ്ധഗ്രന്ഥങ്ങളാണെന്നും ഇത് വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ടെന്നുമായിരിന്നു ജലീലിന്‍റെ വിശദീകരണം. വഖഫിന്‍റെ ചുമതലയുള്ള മന്ത്രിയായത് കൊണ്ടാണ് ഖുറാന്‍ എത്തിക്കാന്‍ യു.എ.ഇ സമീപിച്ചതെന്നും മന്ത്രി പറഞ്ഞിരിന്നു.എന്നാല്‍ കേസില്‍ നിന്ന് രക്ഷപെടാന്‍ വിശുദ്ധഗ്രന്ഥത്തെ ഉപയോഗപ്പെടുത്തുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

വിവാദങ്ങളിലേക്ക് വിശൂദ്ധഗ്രന്ഥത്തെ വലിച്ചിഴച്ചത് ശരിയല്ലെന്ന നിലപാട് ലീഗിനുമുണ്ട്. ജലീലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ രാഷട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷത്തേയും സ്വാഗതം ചെയ്യുന്നുവെന്നാണ് ജലീല്‍ വ്യക്തമാക്കുന്നത്.