LiveTV

Live

Kerala

പൂരനഗരിയില്‍ ഇത്തവണ കുമ്മാട്ടിയിറങ്ങില്ല

കുമ്മാട്ടി മുഖങ്ങള്‍ മിനുക്കി തിരിച്ചെടുത്ത് വെക്കുന്ന തിരക്കിലാണ് ഓരോ ദേശക്കാരും

പൂരനഗരിയില്‍ ഇത്തവണ കുമ്മാട്ടിയിറങ്ങില്ല

തൃശൂരിന്‍റെ ഓണക്കാലത്തെ പ്രധാന ആഘോഷമായ കുമ്മാട്ടി ഇത്തവണയുണ്ടാകില്ല. കുമ്മാട്ടി മുഖങ്ങള്‍ മിനുക്കി തിരിച്ചെടുത്ത് വെക്കുന്ന തിരക്കിലാണ് ഓരോ ദേശക്കാരും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ചടങ്ങ് മാത്രമാക്കി കുമ്മാട്ടി നടക്കും.

പർപ്പടകപ്പുല്ല് ദേഹത്ത് കെട്ടി, മുഖം മൂടിയണിഞ്ഞ് കുമ്മാട്ടികള്‍ താളംവെച്ചിറങ്ങുന്ന ഓണക്കാലമാണ്. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കേണ്ട സമയം. എന്നാല്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇതൊന്നും ഇല്ല. പൊടി പിടിച്ച കുമ്മാട്ടി മുഖങ്ങള്‍ മിനുക്കിയെടുക്കുയാണ് ദേശക്കാര്‍.

ഗണപതി, അര്‍ജ്ജുനന്‍, നരസിംഹം , കൃഷ്ണന്‍, തള്ള , ബാലി, സുഗ്രീവന്‍, തുടങ്ങിയ മുഖങ്ങള്‍ കെട്ടി ഉത്രാടം മുതലാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുമ്മാട്ടികള്‍ ഇറങ്ങാറുള്ളത്. മഹാബലിക്ക് അകമ്പടി പോകാന്‍ ശിവന്‍ അയക്കുന്ന ഭൂതഗണങ്ങളാണ് കുമ്മാട്ടികളാണെന്നാണ് ഐതിഹ്യം. കിഴക്കുംപാട്ടുകരിയലെ വടക്കുമുറി, തെക്കുമുറി, അയ്യന്തോള്‍ പുതൂര്‍ക്കര, നല്ലെങ്കര ശ്രീദുര്‍ഗ, നെല്ലിക്കുന്ന്, വളര്‍ക്കാവ്, പൂങ്കുന്നം, തുടങ്ങിയ ദേശക്കാരാണ് എല്ലാ വര്‍ഷവും കുമ്മാട്ടികളിറക്കാറുള്ളത്.