LiveTV

Live

Kerala

കോഴിക്കോട് വാഹനങ്ങളുടെ സ്പെയർ പാർട്സ് ഗോഡൗണിനു തീ പിടിച്ചു

ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

കോഴിക്കോട് വാഹനങ്ങളുടെ സ്പെയർ പാർട്സ് ഗോഡൗണിനു തീ പിടിച്ചു

കോഴിക്കോട് ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിന് സമീപം വാഹനങ്ങളുടെ സ്പെയർ പാർട്സ് ഗോഡൗണിനു തീ പിടിച്ചു. സിഡ്‌കോ ഏജൻസീസിന്‍റെ മൂന്നു നില കെട്ടിടത്തിനാണ് തീ പിടിച്ചത്. ഗോഡൗണിൽ അനുവദിച്ചതിൽ കൂടുതൽ സാധന സാമഗ്രികൾ ഉണ്ടായിരുന്നുവെന്ന് കരുതുന്നതായി ജില്ലാ കലക്ടര്‍ സാംബശിവറാവു പറഞ്ഞു. ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

രാത്രി എട്ടരയോടെയായിരുന്നു സംഭവം. മൂന്നു നിലകെട്ടിടത്തിലെ മുകളിലെ നിലയില്‍ നിന്നും തീ ഉയരുന്നത് കണ്ട സമീപത്തെ ആളുകളാണ് ഫയർ ഫോഴ്‌സിൽ വിവരമറിയിച്ചത്. വൈകാതെ തീ താഴേക്കും വ്യാപിച്ചു. തുടർന്ന് സമീപത്തെ വീട്ടിൽ ഉണ്ടായിരുന്ന ആളുകളെ മാറ്റി.

ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകളാണ് തീ അണക്കാൻ നേതൃത്വം നൽകിയത്. ജില്ല കലക്ടർ ഉള്‍പ്പടെയുള്ളവർ സ്ഥലത്ത് എത്തിയിരുന്നു. ഒളവണ്ണ സ്വദേശി ജൈസലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൌണ്‍. വൈദ്യുതി ഷോര്‍ട്ട് സര്‍‌ക്യൂട്ട് അപകടത്തിന് ഇടയാക്കിയതായാണ് പ്രാഥമിക നിഗമനം.