LiveTV

Live

Kerala

ജാള്യത മറയ്ക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും കലാപത്തിന്; കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും നേതാക്കന്മാര്‍ വാര്‍ത്ത പുറത്തുവന്ന നിമിഷം തന്നെ സംഭവസ്ഥലത്ത്‌ എത്തിചേര്‍ന്നത്‌ സംശയാസ്‌പദമാണ്‌.

ജാള്യത മറയ്ക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും കലാപത്തിന്; കോടിയേരി ബാലകൃഷ്ണന്‍

സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ പ്രതിപക്ഷ സമരങ്ങളെ കടന്നക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെടുകയും യു.ഡി.എഫിനകത്ത്‌ വിള്ളല്‍വീഴുകയും ചെയ്‌തതിന്റെ ജാള്യം മറച്ചുവക്കാനാണ്‌, സെക്രട്ടേറിയറ്റിലെ തീപിടിത്തം ഉപയോഗിച്ച്‌ ബിജെപിയും കോണ്‍ഗ്രസും കലാപത്തിന്‌ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് കോടിയേരി ഫേ‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും നേതാക്കന്മാര്‍ വാര്‍ത്ത പുറത്തുവന്ന നിമിഷം തന്നെ സംഭവസ്ഥലത്ത്‌ എത്തിചേര്‍ന്നത്‌ സംശയാസ്‌പദമാണ്‌. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും വളരെ പെട്ടെന്ന്‌ തന്നെ അവിടെ എത്തിച്ചേരുകയും കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയുമാണ്‌ ചെയ്‌തതെന്നും കോടിയേരി വിമര്‍ശിച്ചു. ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഇ-ഫയല്‍ സംവിധാനത്തിലായതുകൊണ്ട്‌ ഏതെങ്കിലും ചില കടലാസുകള്‍ കത്തിയാല്‍ പോലും സുപ്രധാനമായ ഒരു രേഖയും നഷ്ടപ്പെടുകയില്ല. ഈ കാര്യം അറിഞ്ഞുകൊണ്ടുതന്നെയാണ്‌ നുണപ്രചരണത്തിനും കലാപത്തിനും വേണ്ടി പ്രതിപക്ഷം ഇറങ്ങി തിരിച്ചിട്ടുള്ളത്‌.

ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെയും ബി ജെ പി നേതാക്കളുടെയും ഇടപെടല്‍ സംബന്ധിച്ചുകൂടി പരിശോധിക്കണം. സെക്രട്ടേറിയറ്റില്‍ കയറി ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയില്‍ പരാജയപ്പെട്ടതിന്റെ രോഷം തീര്‍ക്കാന്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത്‌ ജനാധിപത്യത്തിന്‌ തന്നെ വെല്ലുവിളിയാണെന്നും കോടിയേരി പറ‍ഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെടുകയും യു.ഡി.എഫിനകത്ത്‌ വിള്ളല്‍വീഴുകയും...

Posted by Kodiyeri Balakrishnan on Tuesday, August 25, 2020