LiveTV

Live

Kerala

നയതന്ത്ര ഫയലുകൾ നശിച്ചിട്ടില്ല; കത്തിയത് മന്ത്രിമാരുടെ പ്രോട്ടോകോള്‍ സംബന്ധിച്ച ഫയലുകള്‍ മാത്രമെന്ന് സെക്രട്ടറിയേറ്റ് ഹൌസ് കീപ്പിങ് വിഭാഗം അഡീഷനല്‍ സെക്രട്ടറി

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിലെ സുപ്രധാന രേഖകൾ നശിച്ചിട്ടില്ലെന്നും എല്ലാ ഫയലുകളും ഇ- ഫയൽ ആണെന്നുമായിരുന്നു സർക്കാറിനെ അനുകൂലിക്കുന്നവരുടെ വാദം

നയതന്ത്ര ഫയലുകൾ  നശിച്ചിട്ടില്ല;  കത്തിയത് മന്ത്രിമാരുടെ പ്രോട്ടോകോള്‍ സംബന്ധിച്ച ഫയലുകള്‍ മാത്രമെന്ന് സെക്രട്ടറിയേറ്റ് ഹൌസ് കീപ്പിങ് വിഭാഗം അഡീഷനല്‍ സെക്രട്ടറി

നയതന്ത്രവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇ- ഫയലാക്കിയിട്ടില്ലെന്ന് സ്ഥിരീകരണം. സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിൽ മന്ത്രിമാരുടെ പ്രോട്ടോകോള്‍ സംബന്ധിച്ച ഫയലുകള്‍ കത്തിനശിച്ചെന്ന് ഹൌസ് കീപ്പിങ് അഡീഷണല്‍ സെക്രട്ടറി ഹണി മീഡിയവണിനോട് പറഞ്ഞു. നയതന്ത്ര ഫയലുകൾ കത്തി നശിച്ചിട്ടില്ലെന്നും ഹണി വ്യക്തമാക്കി.

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിലെ സുപ്രധാന രേഖകൾ നശിച്ചിട്ടില്ലെന്നും എല്ലാ ഫയലുകളും ഇ- ഫയൽ ആണെന്നുമായിരുന്നു സർക്കാറിനെ അനുകൂലിക്കുന്നവരുടെ വാദം.എന്നാൽ നയതന്ത്രവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇ-ഫയൽ ആക്കിയിട്ടില്ലെന്ന് സെക്രട്ടറിയേറ്റ് ഹൌസ് കീപ്പിംഗ് അഡീഷണൽ സെക്രട്ടറി തന്നെ സ്ഥിരീകരിച്ചു. പ്രോട്ടോക്കോൾ ഓഫീസറുടെ മുറിയിലാണ് ഇത് സൂക്ഷിച്ചിട്ടുളളത്.തീപിടിത്തത്തിൽ ഇത് നശിച്ചിട്ടില്ലെന്നും അഡീ.സെക്രട്ടറി ഹണി വ്യക്തമാക്കി.

മന്ത്രിമാരുടെ സത്യപ്രതിജ്ഞ സംബന്ധിച്ച വിജ്ഞാപനങ്ങൾ സൂക്ഷിച്ചിരുന്ന അലമാരയിലാണ് തീപ്പിടുത്തമുണ്ടായത്.ഇത്തരം ഫയലുകൾ കത്തിനശിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ ആവശ്യപ്പെട്ട രേഖകൾ മുഴുവൻ നൽകിയതായും പ്രൊട്ടോക്കോൾ വിഭാഗവും ആവർത്തിച്ചു.

സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിയ സംഭവം: എന്‍ഐഎ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും
Also Read

സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിയ സംഭവം: എന്‍ഐഎ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും

അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് എഡിജിപി മനോജ് എബ്രഹാമിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സംഭവത്തില്‍ ദുരന്തനിവാരണവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഹൌസ് കീപ്പിംഗ് വിഭാഗം സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സെക്രട്ടറിയേറ്റിലെ തീപിടുത്തം: പ്രത്യേക സംഘം  അന്വേഷണം ആരംഭിച്ചു
Also Read

സെക്രട്ടറിയേറ്റിലെ തീപിടുത്തം: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

സെക്രട്ടേറിയറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തിലാണ് ഇന്നലെ തീപിടിത്തമുണ്ടായത്. സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസ്. കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.