LiveTV

Live

Kerala

തീപിടിത്തം; സെക്രട്ടറിയേറ്റില്‍ കടന്നതിന് കെ സുരേന്ദ്രനെതിരെ കേസ്

തീപിടിത്തത്തിന് ശേഷം സെക്രട്ടേറിയേറ്റില്‍ കടന്നതിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ അന്വേഷണം

തീപിടിത്തം; സെക്രട്ടറിയേറ്റില്‍ കടന്നതിന് കെ സുരേന്ദ്രനെതിരെ കേസ്

തീപിടിത്തത്തിന് ശേഷം സെക്രട്ടേറിയേറ്റില്‍ കടന്നതിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉൾപ്പെടെ 8 പേർക്കെതിരെ കേസ്. സെക്രട്ടേറിയറ്റിൽ അതിക്രമിച്ച് കയറിയതിനാണ് കേസ് രേഖപ്പെടുത്തിയത്. പകർച്ചവ്യാധി നിയമ പ്രകാരമുള്ള കേസ് ചുമത്തിയാണ് കന്റോൺമെന്റ് പൊലീസ് കേസ് രേഖപ്പെടുത്തിയത്. അതേ സമയം സുരേന്ദ്രനുൾപ്പെടെയുള്ളവർ സെക്രട്ടേറിയറ്റിൽ പ്രവേശിച്ചതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു. കെ സുരേന്ദ്രന്‍, വിവി രാജേഷ്, സി ശിവന്‍കുട്ടി, സജിത്ത്, അരുണ്‍ വര്‍ഗീസ്, സുധീര്‍, വി.എല്‍ അജീഷ്, രമേഷ് ബാബു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

അതെ സമയം തീപിടിത്തം ഉണ്ടായ ഉടന്‍ സുരേന്ദ്രന്‍ എത്തിയതില്‍ അസ്വാഭാവികതയുണ്ടെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. അന്വേഷണത്തിന് മന്ത്രിസഭാ യോഗം നിര്‍ദേശം നല്‍കി. സെക്രട്ടറിയേറ്റില്‍ അതിക്രമിച്ച് കയറിയതിന് കെ സുരേന്ദ്രൻ ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുത്തു.

തീപിടിത്തമുണ്ടായതിനു പിന്നാലെ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത് അന്വേഷിക്കണമെന്ന് നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഇപി ജയരാജന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ പ്രതിഷേധത്തില്‍ സംശയം പ്രകടിപ്പിച്ചു രംഗത്തുവന്നിരുന്നു.

അതേസമയം സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ ദുരൂഹതയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കത്തിപ്പോയ ഫയലുകളുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. അതേസമയം നയതന്ത്രവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇ- ഫയലാക്കിയിട്ടില്ലെന്നാണ് സ്ഥിരീകരണം. സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിൽ മന്ത്രിമാരുടെ പ്രോട്ടോകോള്‍ സംബന്ധിച്ച ഫയലുകള്‍ കത്തിനശിച്ചെന്ന് ഹൗസ്‌ കീപ്പിങ് അഡീഷണല്‍ സെക്രട്ടറി ഹണി മീഡിയവണിനോട് പറഞ്ഞു. നയതന്ത്ര ഫയലുകൾ കത്തി നശിച്ചിട്ടില്ലെന്നും ഹണി വ്യക്തമാക്കി.