LiveTV

Live

Kerala

അലക്ഷ്യമായി പേപ്പര്‍ ഫയലുകള്‍ സൂക്ഷിക്കുന്നത് തീപിടിത്തത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചു

മേശപ്പുറത്തും റാക്കുകളിലും പേപ്പര്‍ ഫയല്‍ സൂക്ഷിക്കരുതെന്ന സര്‍ക്കുലര്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി ജൂലൈ 13ന് ഇറക്കിയിരുന്നു

അലക്ഷ്യമായി പേപ്പര്‍ ഫയലുകള്‍ സൂക്ഷിക്കുന്നത് തീപിടിത്തത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചു

സെക്രട്ടറിയേറ്റില്‍ അലക്ഷ്യമായി പേപ്പര്‍ ഫയലുകള്‍ സൂക്ഷിക്കുന്നത് തീപിടിത്തത്തിന് കാരണമാകുമെന്ന പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ മുന്നറിയിപ്പ് അവഗണിച്ചു. മേശപ്പുറത്തും റാക്കുകളിലും പേപ്പര്‍ ഫയല്‍ സൂക്ഷിക്കരുതെന്ന സര്‍ക്കുലര്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി ജൂലൈ 13ന് ഇറക്കിയിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന നിര്‍ദേശവും അവഗണിക്കപ്പെട്ടു. സര്‍ക്കുലറിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

സെക്രട്ടറിയേറ്റിലെ അഗ്നിബാധ തടയാനുള്ള മാര്‍ഗ നിര്‍ദേശങ്ങള‍് എന്ന നിലയിലാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ജൂലൈ 13 ന് പത്തിന നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. പേപ്പര്‍ ഫയലുകളുടെ സൂക്ഷിപ്പ് സംബന്ധിച്ചും ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചുമാണ് പ്രധാന നിര്‍ദേശങ്ങളുണ്ടായിരുന്നത്

സര്‍ക്കുലറിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്. സെക്രട്ടറിയേറ്റിലെ ഓഫീസുകളിലെ റാക്കുകള്‍ അലമാരകള്‍ മുതലയാവയുടെ മുകളില്‍ ഫയലുകളും മറ്റു സൂക്ഷിക്കുന്നത് അഗ്നിബാധക്ക് കാരണമാകുമെന്നതിനാല്‍ അവ നീക്കം ചെയ്യണം. കമ്പ്യൂട്ടര്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവക്ക് സമീപം പേപ്പര്‍ ഫയലുകള്‍ സൂക്ഷിക്കരുത്. ഉപയോഗ ശേഷം കമ്പ്യൂട്ടര്‍ മറ്റു ഇലക്ട്രിക്ക് ഉപകരണങ്ങള്‍ എന്നിവയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ബില്ലുകള്‍ ഇലക്ട്രോണിക് രൂപത്തിലാക്കി കഴിഞ്ഞാല്‍ അവ നീക്കം ചെയ്യണം.

പൊതുഭരണവകുപ്പ് സെക്രട്ടറി നല്‍കിയ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു. പേപ്പര്‍ ഫയലുകളും ബില്ലുകളും മാറ്റിയില്ലെങ്കില്‍ അവ ആരോഗ്യവിഭാഗം എടുത്തുമാറ്റുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണണെന്ന നിര്‍ദേശവും പാലിച്ചില്ല. വലിയ രാഷ്ട്രീയ വിവാദത്തിലേക്ക് നയിച്ച സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിലേക്ക് നയിച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചതാണെന്ന് വ്യക്തം.