LiveTV

Live

Kerala

നീറ്റ്, ജെഇഇ മെയിന്‍ പ്രവേശനപരീക്ഷകള്‍ക്ക് മുമ്പ്, മോക് ടെസ്റ്റുമായി മീഡിയവണ്‍

എന്‍ട്രന്‍സ് പരിശീലനരംഗത്ത് വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഈസി എന്‍ട്രന്‍സ് പ്ലസുമായി സഹകരിച്ചാണ് മീഡിയവണ്‍ മോക് ടെസ്റ്റ് നടത്തുന്നത്

നീറ്റ്, ജെഇഇ മെയിന്‍ പ്രവേശനപരീക്ഷകള്‍ക്ക് മുമ്പ്, മോക് ടെസ്റ്റുമായി മീഡിയവണ്‍

നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു മോക് ടെസ്റ്റ് അനുഭവം ഒരുക്കി മീഡിയവണ്‍. എന്‍ട്രന്‍സ് പരിശീലനരംഗത്ത് വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഈസി എന്‍ട്രന്‍സ് പ്ലസുമായി സഹകരിച്ചാണ് ഈ മോക് ടെസ്റ്റ് നടത്തുന്നത്. ജെഇഇ മെയിന്‍ മോക് ടെസ്റ്റ് ആഗസ്റ്റ് 30നും, നീറ്റ് മോക് ടെസ്റ്റ് സെപ്തംബര്‍ 10നുമാണ് നടത്തുന്നത്.

ഇന്ന് മുതല്‍ ഈ മോക് ടെസ്റ്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് തുടങ്ങാം. ഇന്ത്യയില്‍ നിന്ന് പ്രവേശനപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപയും വിദേശരാജ്യങ്ങളില്‍ നിന്ന് എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5 ഡോളറുമാണ് പ്രവേശനഫീസ്.

മാനസികസമ്മര്‍ദ്ദമില്ലാതെ കുട്ടികള്‍ക്ക് പരീക്ഷാ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട് എന്നായിരുന്നു ഈ വര്‍ഷം ജൂലൈ അവസാനം നടക്കേണ്ടിയിരുന്ന നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ സെപ്തംബറിലേക്ക് മാറ്റിവെക്കുന്നു എന്നറിയിച്ചുകൊണ്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞത്. നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് അഥവാ നീറ്റ് 2020 സെപ്തംബര്‍ 13 ലേക്കാണ് മാറ്റിയത്. ജോയിന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ എന്ന ജെഇഇ മെയിന്‍ പരീക്ഷ സെപ്തംബര്‍ ഒന്ന് മുതല്‍ ആറുവരെയും നടക്കും. ജെഇഇ അഡ്വാന്‍ഡ്‌സ് പരീക്ഷ സെപ്തംബര്‍ 27നാണ് നടത്തുന്നത്.

നീറ്റ്, ജെഇഇ മെയിന്‍ പ്രവേശനപരീക്ഷകള്‍ക്ക് മുമ്പ്, മോക് ടെസ്റ്റുമായി മീഡിയവണ്‍

കോവിഡ് മഹാമാരിയുടെ കാലത്ത് പഠനവും ട്രെയിനിംഗുകളുമെല്ലാം ഓണ്‍ലൈന്‍ ആയതോടെ കോച്ചിംഗ് സെന്‍ററുകള്‍ നടത്തുന്ന മോക് എക്സാമുകളും ഓണ്‍ലൈനായി. കോച്ചിംഗ് സെന്‍ററുകള്‍ കഴിഞ്ഞവര്‍ഷംവരെ നടത്തിവന്നിരുന്ന ഇത്തരം മോക് എക്സാമുകള്‍, പ്രവേശന പരീക്ഷാ നടപടികള്‍ മനസ്സിലാക്കാനും പ്രവേശന പരീക്ഷാഹാളിലെത്തുമ്പോഴുള്ള മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും വിദ്യാര്‍ത്ഥികളെ ഒരു പരിധിവരെ സഹായിച്ചിരുന്നു.

ഇത്തവണ പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുത്തിരിക്കുന്ന കുട്ടികള്‍ക്ക്, പ്രവേശനപരീക്ഷാ നടപടികള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മീഡിയവണും ഈസി എന്‍ട്രന്‍സ് പ്ലസും സംയുക്തമായി ഇത്തരമൊരു മോക് ടെസ്റ്റ് നടത്തുന്നത്. ഈ മോക് ടെസ്റ്റ് പ്രവേശനപരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. പ്രവേശന പരീക്ഷകളുടെ ചോദ്യങ്ങളുടെ ഘടനയും പരീക്ഷ എഴുതുന്ന രീതിയും മനസ്സിലാക്കാനും യഥാര്‍ഥ പരീക്ഷക്ക് വിദ്യാര്‍ഥികള്‍ എത്രമാത്രം തയ്യാറായി എന്നറിയാനും ഈ മോക്ക് ടെസ്റ്റ് ഉപകരിക്കും. ഈസി എൻട്രൻസ് പ്ലസിന്‍റെ ടെസ്റ്റ് സീരീസ് ഫീച്ചർ ഉപയോഗിച്ച് കൊണ്ടാണ് എസ്.ഐ.ഇ.ടി ഓൾ ഇന്ത്യാ മോക്ക് ടെസ്റ്റ് ഈയിടെ നടത്തിയത്.

നീറ്റ്, ജെഇഇ മെയിന്‍ പ്രവേശനപരീക്ഷകള്‍ക്ക് മുമ്പ്, മോക് ടെസ്റ്റുമായി മീഡിയവണ്‍

കഴിഞ്ഞ ആറു വർഷക്കാലമായി എൻട്രൻസ് പരിശീലന രംഗത്ത് ഡിജിറ്റൽ പ്രവർത്തന പദ്ധതികളുമായി വിദ്യാർത്ഥികൾക്കിടയിൽ പ്രചാരം നേടിയ ഒരു സോഫ്റ്റ് വെയറാണ് ഈസി എൻട്രൻസ് പ്ലസ്. ഹയർ സെക്കണ്ടറി സയൻസ് വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നിവയെ അടിസ്ഥാനമാക്കി എൻട്രൻസ് പരീക്ഷകൾക്ക് സഹായകരമാകുന്ന രൂപത്തിലുള്ള സമ്പൂർണ്ണമായ ഒരു ഡിജിറ്റൽ പാഠ്യ പരിശീലന പദ്ധതിയാണ് ഈസി എൻട്രൻസ് പ്ലസ്.

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള എസ്ഐഇടിയുമായി സഹകരിച്ച് സംസ്ഥാനത്തെ രണ്ടായിരത്തോളം ഹയർ സെക്കണ്ടറി സ്ക്കൂളുകളിൽ സർക്കാർ ഉത്തരവ് പ്രകാരം ഈസി എൻട്രൻസ് പ്ലസ് ഓരോ കോപ്പി വീതം സൗജന്യമായി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. സോഫ്റ്റ് വെയർ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് എസ്.ഐ.ഇ.ടി തന്നെ വിതരണം ചെയ്യുകയും ചെയ്തിരുന്നു. സംസ്ഥാന മുന്നോക്ക ക്ഷേമ വികസന കോർപ്പറേഷൻ അതിന്‍റെ പരിധിയിൽ വരുന്ന വിദ്യാർത്ഥികൾക്ക് ഒരു ഉത്തരവു പ്രകാരം പ്രസ്തുത തുക റീ ഇംബേഴ്സ്മെന്‍റ് ചെയ്ത് നൽകുകയും ചെയ്തിരുന്നു. സംസ്ഥാന ഐ.ടി @ സ്ക്കൂൾ, തെരഞ്ഞെടുക്കപ്പെട്ട 142 സ്ക്കൂളുകളിൽ എൻട്രൻസ് പരിശീലനത്തിനായി ഈസി എൻട്രൻസ് പ്ലസ് സോഫ്റ്റ് വെയർ നൽകിയിരുന്നു. വിദ്യാർത്ഥികൾക്കായി സൗജന്യ എൻട്രൻസ് പരിശീലന പരീക്ഷകളും ഈസി എൻട്രൻസ് പ്ലസ് ഉപയോഗിച്ച് നൽകിയിരുന്നു.

നീറ്റ്, ജെഇഇ മെയിന്‍ മോക് ടെസ്റ്റ് എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മീഡിയ വണ്‍ വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം:

website: mocktest.mediaonetv.in