LiveTV

Live

Kerala

സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം; സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിച്ചു, എന്‍.ഐ.എ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നത്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും ചെന്നിത്തല

സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം; സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിച്ചു, എന്‍.ഐ.എ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തെളിവുകൾ നശിപ്പിച്ച് കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല അരോപിച്ചു. അതുകൊണ്ട് തീപ്പിടുത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മൂന്ന് സെക്ഷനിലെ പ്രധാന ഫയലുകള്‍ നശിച്ചു, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

“എല്ലാ വിവരങ്ങളും പൊതുഭരണ വകുപ്പിലാണ്. വിദേശയാത്രയുമായി ബന്ധപ്പെട്ട ഫയലുകൾ, പൊളിറ്റിക്കൽ ക്ലിയറൻസുകൾ ഉൾപ്പെടെയുള്ള രേഖകൾ ഇവിടെയാണ്. അവിടെയാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ഇത് പ്രതികളെ രക്ഷിക്കാനുള്ള ബോധപൂർവമായ നീക്കമാണ്. തെളിവുകൾ നശിപ്പിക്കാനുള്ള നീക്കതിനെതിരെ പ്രതിപക്ഷം പോരാടും'' ചെന്നിത്തല പറഞ്ഞു.

എന്നാല്‍ സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ തീപിടുത്തം ഉണ്ടായ സംഭവത്തില്‍ നിഷ്പക്ഷമായി അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത