LiveTV

Live

Kerala

ടി.വി അച്യുതവാര്യര്‍ സ്മാരക പുരസ്‌കാരം മീഡിയവണ്‍ സീനിയര്‍ പ്രൊഡ്യൂസര്‍ സുനില്‍ ബേബിക്ക്

മീഡിയവണ്‍ സംപ്രേക്ഷണം ചെയ്ത ജാര്‍ഖണ്ഡ്: തീക്കൂനയില്‍ വസിക്കുന്ന ജനത എന്ന വാര്‍ത്തയാണ് സുനില്‍ ബേബിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

ടി.വി അച്യുതവാര്യര്‍ സ്മാരക പുരസ്‌കാരം മീഡിയവണ്‍ സീനിയര്‍ പ്രൊഡ്യൂസര്‍ സുനില്‍ ബേബിക്ക്

പ്രശസ്ത പത്രപ്രവര്‍ത്തകനും എക്‌സ്പ്രസ് മുന്‍ പത്രാധിപരുമായിരുന്ന ടി.വി അച്യുതവാര്യരുടെ സ്മരണാര്‍ത്ഥം തൃശൂര്‍ പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ ഏഴാമത് അച്യുതവാര്യര്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ദൃശ്യമാധ്യമ വിഭാഗത്തില്‍ പരിസ്ഥിതി സംബന്ധിയായ മികച്ച വാര്‍ത്തയ്ക്കുള്ള പുരസ്കാരത്തിന് മീഡിയവണ്‍ കോഴിക്കോട് ന്യൂസ് ഡസ്‌ക്കില്‍ സീനിയര്‍ പ്രൊഡ്യുസറായ സുനില്‍ ബേബി അര്‍ഹനായി. തൃശൂര്‍ എരവിമംഗലം സ്വദേശിയാണ്. മീഡിയവണ്‍ സംപ്രേക്ഷണം ചെയ്ത ജാര്‍ഖണ്ഡ്: തീക്കൂനയില്‍ വസിക്കുന്ന ജനത എന്ന വാര്‍ത്തയാണ് സുനില്‍ ബേബിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

അച്ചടി വിഭാഗത്തില്‍ കേരള കൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുല്‍ ചന്ദ്രശേഖര്‍ അര്‍ഹനായി. കോട്ടയം സ്വദേശിയാണ്. കേരള കൗമുദിയില്‍ 2018 ഫെബ്രുവരി മൂന്നിന് പ്രസിദ്ധീകരിച്ച മീനച്ചിലാര്‍-മീനംതറയാര്‍-കൊട്ടുരാര്‍ സംരക്ഷണം- ജനകീയ കൂട്ടായ്മ എന്ന ലേഖനപരമ്പരയാണ് രാഹുലിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

2018 ജനുവരി 1 മുതല്‍ 2020 ഏപ്രില്‍ 30 വരെ പ്രസിദ്ധീകരിച്ചതും സംപ്രേക്ഷണം ചെയ്തതുമായ പരിസ്ഥിതി സംബന്ധമായ റിപ്പോര്‍ട്ടുകള്‍ക്കും പരമ്പരയ്ക്കുമാണ് പുരസ്‌കാരം. ദൃശ്യവിഭാഗത്തില്‍ 13 എന്‍ട്രികളും അച്ചടി വിഭാഗത്തില്‍ 31 പേരില്‍ നിന്നായി 45 എന്‍ട്രികളുമാണ് ലഭിച്ചത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി.എ കൃഷ്ണന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ.സി.എസ് ശങ്കര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്‌ക്കാരനിര്‍ണ്ണയം നടത്തിയത്. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുന്നതനുസരിച്ച് പുരസ്‌കാരസമര്‍പ്പണം പിന്നീട് നടക്കും.