LiveTV

Live

Kerala

മഞ്ഞുമ്മല്‍ കൂട്ടബലാത്സംഗം; പ്രതികളെ തേടി പൊലീസ് ഉത്തര്‍പ്രദേശിലേക്ക്

അസിസ്റ്റന്‍റ് കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ പത്തംഗസംഘമാണ് കേസ് അന്വേഷിക്കുക

മഞ്ഞുമ്മല്‍ കൂട്ടബലാത്സംഗം; പ്രതികളെ തേടി പൊലീസ് ഉത്തര്‍പ്രദേശിലേക്ക്

എറണാകുളം മഞ്ഞുമ്മല്‍ കൂട്ടബലാത്സംഗക്കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. അസിസ്റ്റന്‍റ് കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ പത്തംഗസംഘമാണ് കേസ് അന്വേഷിക്കുക. പിടികൂടാനുളള മൂന്ന് പ്രതികള്‍ക്കായി ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. നിലവില്‍ പൊലീസ് പിടിയിലായ ഉത്തര്‍പ്രദേശ് സ്വദേശികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസില്‍ കൂടുതല്‍ പേരുടെ പങ്ക് പുറത്തുവന്നത്. ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ എന്നിവരാണ് നിലിവില്‍ അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

എറണാകുളത്ത് പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് യു.പി സ്വദേശികള്‍ അറസ്റ്റില്‍
Also Read

എറണാകുളത്ത് പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് യു.പി സ്വദേശികള്‍ അറസ്റ്റില്‍

ഇനി മൂന്ന് പേര്‍ കൂടിയാണ് പിടിയിലാകാനുളളത്. ഇവര്‍ ഉത്തര്‍പ്രദേശിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യും മുന്‍പ് തന്നെ ഇവര്‍ അവധിക്ക് നാട്ടിലേക്ക് പോയതാണെന്ന് പൊലീസ് പറയുന്നു. ഇവരുടെ വിശദാംശങ്ങള്‍ ഉത്തര്‍പ്രദേശ് പൊലീസില്‍ കൈമാറിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ ഉത്തര്‍ പ്രദേശിലേക്ക് തിരിക്കും.കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പിന്നീട് ആഗസ്തിലും ജൂലൈയിലും വിവിധയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചു. വധഭീഷണിയുള്‍പ്പെടെ ഉണ്ടായിരുന്നതിനാല്‍ പെണ്‍കുട്ടി സംഭവം പുറത്തുപറഞ്ഞില്ല. എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ കാര്യമായ തകരാറ് സംഭവിച്ചതോടെ കുടുംബം മാനസികാരോഗ്യവിദഗ്ധനെ സമീപിച്ചു. കൌണ്‍സിലിങ്ങിനിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറംലോകമറിയുന്നത്.