LiveTV

Live

Kerala

ഇടി വെട്ടിയവനെ തീ പിടിച്ചു എന്നാദ്യമായാണ് കേള്‍ക്കുന്നത്; പരിഹാസവുമായി എം.കെ മുനീര്‍

സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ സർക്കാറിനെ പരിഹസിച്ച് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ.

ഇടി വെട്ടിയവനെ തീ പിടിച്ചു എന്നാദ്യമായാണ് കേള്‍ക്കുന്നത്; പരിഹാസവുമായി എം.കെ മുനീര്‍

സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ സർക്കാറിനെ പരിഹസിച്ച് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ. സി.പി.എംൻ്റെ സൈബർ മുദ്രാവാക്യം 'കനലൊരു തരി മതി' എന്നത് പരാമർശിച്ചായിരുന്നു മുനീറിൻ്റെ പരിഹാസം. ആ ഒരു തരികൊണ്ട് എല്ലാ തെളിവുകളും നശിപ്പിക്കാമെന്ന് നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ 'വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം'എന്ന വരികൾ ഓർത്ത് പോവുന്നു. എന്ന് മുനീർ ഫെയ്സ് ബുക്കിൽ കുറിച്ചു.

കുറിപ്പ് വായിക്കാം

'ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന' പഴമൊഴി കേട്ടിട്ടുണ്ട്.ഇടി വെട്ടിയവനെ തീ പിടിച്ചു എന്നാദ്യമായാണ് കേൾക്കുന്നത്.കനലൊരു തരി മതി എന്ന മുദ്രാവാക്യം ഇപ്പോൾ ശരിയായിരിക്കുന്നു.ആ ഒരു തരികൊണ്ട് എല്ലാ തെളിവുകളും നശിപ്പിക്കാമെന്ന് നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ 'വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം'എന്ന വരികൾ ഓർത്ത് പോവുന്നു.

'ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന' പഴമൊഴി കേട്ടിട്ടുണ്ട്.ഇടി വെട്ടിയവനെ തീ പിടിച്ചു എന്നാദ്യമായാണ് കേൾക്കുന്നത്.കനലൊരു...

Posted by MK Muneer on Tuesday, August 25, 2020