LiveTV

Live

Kerala

'മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണ്': ഷാഫി പറമ്പില്‍

സര്‍ക്കാര്‍ സര്‍വീസില്‍ കയറാന്‍ കേരളത്തിലെ മുഴുവന്‍ ചെറുപ്പക്കാര്‍ക്കും സ്വപ്നയാകാന്‍ കഴിയില്ലെന്നും കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പൻ ഇ.പി ജയരാജനല്ലെന്നും പറഞ്ഞു

'മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണ്': ഷാഫി പറമ്പില്‍

കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് പിണറായി വിജയന് മാത്രമാണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. സ്വപ്ന സുരേഷിന് തളികയില്‍ ജോലി കൊടുത്തത് പ്രതിപക്ഷമല്ല, ജോലി നല്‍കണമെന്ന് കണ്‍സള്‍ട്ടന്‍സിയോട് നിര്‍ദ്ദേശിക്കുന്നത് എം ശിവശങ്കരാണ്. ഫ്ലാറ്റും സ്പേസ് പാര്‍ക്കില്‍ ജോലി നല്‍കിയതുമെല്ലാം ശിവശങ്കരാണ്. ആ എം.ശിവശങ്കറിന്റെ ഒരേയൊരു ഗോഡ്ഫാദര്‍ മുഖ്യമന്ത്രിയാണെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ നിയമസഭയില്‍ പറഞ്ഞു.

പി.എസ്.സി വഴി ജോലി ലഭിക്കാത്ത കേരളത്തിലെ ഉദ്യോഗാര്‍ഥികളുടെ പ്രശ്നങ്ങളും ഷാഫി പറമ്പില്‍ എം.എല്‍.എ നിയമസഭയില്‍ ഉയര്‍ത്തി. സര്‍ക്കാര്‍ സര്‍വീസില്‍ കയറാന്‍ കേരളത്തിലെ മുഴുവന്‍ ചെറുപ്പക്കാര്‍ക്കും സ്വപ്നയാകാന്‍ കഴിയില്ലെന്നും കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പൻ ഇ.പി ജയരാജനല്ലെന്നും പറഞ്ഞു. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും കൊച്ചാപ്പ കെ.ടി ജലീലല്ല. അവർ പഠിച്ചെഴുതിയ റാങ്ക് ലിസ്റ്റിലെ ജോലിയാണ് ചോദിക്കുന്നത്. ജോലി ബക്കറ്റിലെടുത്ത് വെച്ചിട്ടുണ്ടോ എന്നാണ് പി.എസ്.‌സി ചോദിക്കുന്നത്. ‘സ്വപ്ന’മാർക്കുള്ള ജോലി എടുത്ത വച്ച ബക്കറ്റ് ക്ലിഫ് ഹൗസിലായിരുന്നോ എന്നും ഷാഫി ചോദിച്ചു.