LiveTV

Live

Kerala

ആരോപണങ്ങളെ തള്ളി വികസന നേട്ടങ്ങളുമായി മുഖ്യമന്ത്രിയുടെ മൂന്നേമുക്കാൽ മണിക്കൂർ പ്രഭാഷണം

ഭരണത്തിൻ്റെ അവസാന നാളുകളിൽ സർക്കാറിനെതിരെ കിട്ടിയ അഴിമതിയാരോപണങ്ങൾ ഉയർത്തി ആക്രമിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്

ആരോപണങ്ങളെ തള്ളി വികസന നേട്ടങ്ങളുമായി മുഖ്യമന്ത്രിയുടെ മൂന്നേമുക്കാൽ മണിക്കൂർ പ്രഭാഷണം

അഞ്ച് മണിക്കൂർ നിശ്ചയിച്ച ചർച്ച ഇരട്ടി സമയമെടുത്തപ്പോൾ മുഖ്യമന്ത്രി മൂന്നേമുക്കാൽ മണിക്കൂർ സംസാരിച്ചു. ഈ സമയമത്രയും ഭരണത്തിൻ്റെ നാലാണ്ടത്തെ ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞു. ഒടുവിൽ ഭരണനേട്ടങ്ങളുടെ പ്രോഗ്രസ് റിപോർട്ട് പ്രകാശനവും ചെയ്തു.

ഭരണത്തിൻ്റെ അവസാന നാളുകളിൽ സർക്കാറിനെതിരെ കിട്ടിയ അഴിമതിയാരോപണങ്ങൾ ഉയർത്തി ആക്രമിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. വി ഡി സതീശൻ അക്കാര്യം എണ്ണി ചോദിച്ച് തുടക്കമിട്ട ആക്രമണം കൂടെയുള്ളവർ ഏറ്റുപിടിച്ചു. പ്രതിപക്ഷ നേതാവും ഉപനേതാവും പുതിയ അഴിമതി ഉന്നയിച്ച് സഭയുടെ ശ്രദ്ധ ക്ഷണിച്ചു. പക്ഷേ അതാത് മന്ത്രിമാർ മറുപടി പറഞ്ഞു.

പക്ഷേ അപ്പോഴും നിശബ്ദനായിരുന്ന മുഖ്യമന്ത്രി തൻ്റെ കയ്യിൽ മൈക്ക് കിട്ടിയതോടെ പ്രോഗ്രസ് കാർഡാണ് പുറത്തെടുത്തത്. ഇതോ ഇറങ്ങി വന്ന് ബഹളം കൂട്ടുമ്പോഴും മറുപടി പ്രസംഗം മണിക്കൂറുകൾ പിന്നിടുകയായിരുന്നു. ഓരോ നേട്ടങ്ങൾ സഭയുടെ മേശപ്പുറത്ത് വക്കുമ്പോൾ ഇതിലാണോ അവിശ്വാസം എന് ചോദിച്ച് പതിവ് പരിഹാസം കലർന്ന ശൈലി പുറത്തെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ മാരത്തൺ പ്രസംഗം.

പ്രമേയത്തെ അനുകൂലിച്ച് ആവേശത്തിൽ ആഞ്ഞടിച്ചപ്പോൾ അതിനുള്ള മറുപടി വാങ്ങി സർക്കാർ വിരുദ്ധ കുറ്റപത്രം തയ്യാറാക്കാനായിരുന്നു നീക്കം. അപ്പോഴും കൃത്യമായ ഗൃഹപാഠം ചെയ്തിരുന്നോ എന്നതാണ് കാതലായ ചോദ്യം. കാര്യങ്ങൾ പരത്തി പറഞ്ഞ് വാൾ ആഞ്ഞുവീശിയപ്പോൾ പരിച തീർക്കാനുള്ള നീക്കമായിരുന്നു ഭരണ പക്ഷ ബഞ്ച് നിരത്തിയിട്ടത്. പ്രതിപക്ഷം ഇതൊക്കെ പറയുമെന്ന് മനസിലാക്കിയാണ് ഭരണപക്ഷം ഭരണപക്ഷ നേട്ടങ്ങളുടെ പുസ്തകമേന്തി വന്നത്.

ഇനി ജയപരാജയങ്ങളുടെ വമ്പ് പറയുന്നതിനപ്പുറം ജനങ്ങളുടെ പക്ഷം കാക്കുന്ന രാഷ്ട്രീയം ഉയർത്താൻ മുന്നണികൾക്കാവണം.