LiveTV

Live

Kerala

കോ​വി​ഡിന്‍റെ മറവില്‍ വ​ൻ തീ​വെ​ട്ടി​ക്കൊ​ള്ളയെന്ന് മുനീര്‍, ആ​രോ​പ​ണം തള്ളി ആ​രോ​ഗ്യ​മ​ന്ത്രി

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴി​മ​തി ന​ട​ന്നെ​ന്ന് എം.​കെ. മു​നീ​ർ

കോ​വി​ഡിന്‍റെ മറവില്‍ വ​ൻ തീ​വെ​ട്ടി​ക്കൊ​ള്ളയെന്ന് മുനീര്‍, ആ​രോ​പ​ണം തള്ളി ആ​രോ​ഗ്യ​മ​ന്ത്രി

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴി​മ​തി ന​ട​ന്നെ​ന്ന് എം.​കെ. മു​നീ​ർ എം​എ​ൽ​എയുടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് മ​റു​പ​ടി​യു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. നി​യ​മ​സ​ഭ​യി​ൽ അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ചക്കിടെയാണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ദ​ങ്ങ​ൾ ന​ട​ന്ന​ത്.

കോ​വി​ഡിന്‍റെ മറവില്‍ വ​ൻ തീ​വെ​ട്ടി​ക്കൊ​ള്ള ന​ട​ന്നു. 500 രൂപക്ക് വാങ്ങേണ്ട പിപിഇ കിറ്റ് വാങ്ങിയത് 1500 രൂപക്ക്, 2000 രൂപക്ക് ലഭിക്കുന്ന ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ 5000 രൂപക്ക് വാങ്ങിയെന്നും എംകെ മുനീര്‍ സഭയില്‍ ആരോപിച്ചു.

ഗു​ണ​നി​ല​വാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു ഒ​ത്തു​തീ​ർ​പ്പി​നും സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കാനുള്ള കിറ്റാണ് വാങ്ങുന്നത്. അവിടെ വിലപേശി വിലക്കുറവുള്ളത് നോക്കി വാങ്ങാനാവില്ല. ഐ.സി.എം.ആർ അംഗീകൃത വിലക്ക് ഗുണനിലവാരമുള്ള കിറ്റുകളാണ് ഉപയോഗിക്കുന്നത് കെ.കെ ശൈലജ മറുപടി നല്‍കി.