LiveTV

Live

Kerala

'ഇന്ന് ആർക്കും കോവിഡ് ഇല്ലെന്ന് പറയാൻ പറഞ്ഞു.....'; പരിഹാസവുമായി ബി.ജെ.പി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍

ഇന്ന് നിയമസഭയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം ഉയര്‍ത്തിയതാണ് കോവിഡ് കണക്ക് വൈകുന്നതിന് കാരണമെന്നാണ് കരുതുപ്പെടുന്നത്

'ഇന്ന് ആർക്കും കോവിഡ് ഇല്ലെന്ന് പറയാൻ പറഞ്ഞു.....'; പരിഹാസവുമായി ബി.ജെ.പി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍

ഇന്നത്തെ കോവിഡ് കണക്ക് പ്രസിദ്ധീകരിക്കാത്തതില്‍ പരിഹാസവുമായി ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രന്‍. എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്കാണ് സാധാരണ കോവിഡ് കണക്ക് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാറുള്ളത്. ഇന്ന് നിയമസഭയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം ഉയര്‍ത്തിയതാണ് കോവിഡ് കണക്ക് വൈകുന്നതിന് കാരണമെന്നാണ് കരുതുപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പി കേരള അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സര്‍ക്കാരിനെ പരിഹസിച്ച് ഫേസ്ബുക്കിലൂടെ രംഗത്തുവന്നത്. 'ഇന്ന് ആർക്കും കോവിഡ് ഇല്ലെന്ന് പറയാൻ പറഞ്ഞു.....'; എന്നാണ് കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.