LiveTV

Live

Kerala

'കാപട്യമേ നിന്‍റെ പേരോ ചെന്നിത്തല? ഡാറ്റയും ഫിലമന്‍റും അടിച്ചുപോയവരുടെ കൂട്ടായ്മയാണ് പ്രതിപക്ഷം': പ്രദീപ് കുമാര്‍

കാപട്യമേ, നിന്‍റെ പേരോ ചെന്നിത്തല എന്ന് ഷേക്സ്പിയറുണ്ടായിരുന്നെങ്കില്‍ പറഞ്ഞേനെ..

'കാപട്യമേ നിന്‍റെ പേരോ ചെന്നിത്തല? ഡാറ്റയും ഫിലമന്‍റും അടിച്ചുപോയവരുടെ കൂട്ടായ്മയാണ് പ്രതിപക്ഷം': പ്രദീപ് കുമാര്‍

ചാനലിലെ അവതാരകര്‍ പറഞ്ഞതാണ് പ്രതിപക്ഷം നിയമസഭയില്‍ വന്ന് അവതരിപ്പിച്ചതെന്ന് അവിശ്വാസ പ്രമേയത്തെ കുറിച്ച് എ പ്രദീപ് കുമാര്‍ എംഎല്‍എ. അവിടെ കോട്ട് ഇട്ട് പറയുന്നു. ഇവിടെ ഖദര്‍ ഇട്ട് പറയുന്നുവെന്ന വ്യത്യാസമേയുള്ളൂവെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ ബിഡില്‍ പങ്കെടുക്കാതെ മറ്റു വഴി തേടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആ വഴി എന്താണെന്ന് പറയണം. അദാനിയെ വീട്ടില്‍ വിളിച്ചിരുത്തി ചര്‍ച്ച ചെയ്യുന്നതാണോ ആ രീതി? കാപട്യമേ, നിന്‍റെ പേരോ ചെന്നിത്തല എന്ന് ഷേക്സ്പിയറുണ്ടായിരുന്നെങ്കില്‍ പറഞ്ഞേനെ. ശശി തരൂരിന് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ ബിജെപി അനുകൂല നിലപാടല്ലേയെന്നും പ്രദീപ് കുമാര്‍ ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷം തീവ്രവാദത്തെപ്പറ്റി പറയാത്തത് അവരുമായി ബാന്ധവമുള്ളതുകൊണ്ടാണ്. തീവ്രവാദ ബന്ധമുള്ളവരുമായി നിങ്ങള്‍ രാഷ്ട്രീയ ബാന്ധവമുണ്ടാക്കുന്നു. ഡാറ്റ അടിച്ചു പോയവരുടെയും ഫിലമന്റ് അടിച്ചുപോയവരുടേയും കൂട്ടായ്മയാണ് പ്രതിപക്ഷമെന്നും പ്രദീപ് കുമാര്‍ പരിഹസിച്ചു.

പിഎസ്‍സിയില്‍ നിന്ന് കൂടുതല്‍ നിയമനം നടത്തിയത് ഈ സര്‍ക്കാര്‍ ആണ്. 11,000 അധ്യാപകരെ നിയമിച്ചു. 12108 പൊലീസുകാര്‍ക്ക് നിയമനം കൊടുത്തു. പിണറായി സര്‍ക്കാറിന്‍റെ വലിയ നേട്ടം വികസനമാണെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.