LiveTV

Live

Kerala

വരൻ മലപ്പുറത്തും വധു സൗദിയിലും, 11 രാജ്യങ്ങളിൽ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും.. മറ്റൊരു ഓണ്‍ലൈന്‍ കല്യാണം

വരൻ മുഹമ്മദ് നിയാസും അടുത്ത ബന്ധുക്കളും മലപ്പുറം എടക്കരയിലുള്ള വീട്ടിൽ. വധു സംഹ അർഷദും കുടുംബവും സൗദി അറേബ്യയിലെ ജുബൈലിലുള്ള ഫ്ളാറ്റിലും.

വരൻ മലപ്പുറത്തും വധു സൗദിയിലും, 11 രാജ്യങ്ങളിൽ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും.. മറ്റൊരു ഓണ്‍ലൈന്‍ കല്യാണം

കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ അതിജീവിച്ച് ഒരു വിവാഹം കൂടി. വരന്‍ മലപ്പുറത്ത് നിന്നും വധു സൌദിയില്‍ നിന്നും ഓണ്‍ലൈനായതോടെ നിക്കാഹ് നടന്നു. 11 രാജ്യങ്ങളില്‍ നിന്നായി സുഹൃത്തുക്കളും ബന്ധുക്കളും ലൈവായി കല്യാണം കൂടി.

വരൻ മുഹമ്മദ് നിയാസും അടുത്ത ബന്ധുക്കളും മലപ്പുറം എടക്കരയിലുള്ള വീട്ടിൽ. വധു സംഹ അർഷദും കുടുംബവും സൗദി അറേബ്യയിലെ ജുബൈലിലുള്ള ഫ്ളാറ്റിലും. വിവാഹ കാർമികത്വം വഹിച്ചത് കോട്ടക്കലിൽ നിന്നും. ഇങ്ങനെയാണ് ഈ ഓൺലൈൻ കല്യാണം നടന്നത്.

സൂം, യൂ ട്യൂബ് ചാനൽ എന്നിവ വഴിയാണ് 11 രാജ്യങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തിന് സാക്ഷികളായത്. അമേരിക്ക, കാനഡ, ജർമ്മനി, യുകെ, ആസ്ട്രേലിയ, യുഎഇ, കുവൈത്ത്, ആഫ്രിക്ക, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് വിവാഹത്തിന് ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തത്.

മെയ് 29 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. കോവിഡ് സാഹചര്യത്തിൽ വിവാഹ തിയ്യതി മാറ്റി. എന്നാൽ യാത്രാ നിയന്ത്രണങ്ങൾ തുടരുന്നതും കോവിഡ് വ്യാപനത്തിൽ കുറവില്ലാത്തതും കണക്കിലെടുത്താണ് വിവാഹം ഓൺലൈൻ ആയി നടത്താൻ ഇരു കുടുംബങ്ങളും തീരുമാനിച്ചത്.