LiveTV

Live

Kerala

മാധ്യമവും കൃഷിവകുപ്പും കൈകോര്‍ക്കുന്ന 'സമൃദ്ധി'ക്ക് തുടക്കം

കാർഷിക രംഗത്തെ സ്വയംപര്യാപ്തതക്കായി 'മാധ്യമം' നടത്തുന്ന ചുവടുവെപ്പ് ഏറെ പ്രധാനപ്പെട്ടതാണെന്ന് വി എസ് സുനില്‍കുമാര്‍

മാധ്യമവും കൃഷിവകുപ്പും കൈകോര്‍ക്കുന്ന 'സമൃദ്ധി'ക്ക് തുടക്കം

മാധ്യമം ദിനപത്രവും സംസ്ഥാന കൃഷിവകുപ്പും ചേർന്നൊരുക്കുന്ന 'സമൃദ്ധി: നമുക്കുമാകാം അടുക്കളത്തോട്ടം' പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ നിർവഹിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയായ 'ഗ്രേസി'ലെ പച്ചക്കറിത്തോട്ടത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

കാർഷിക രംഗത്തെ സ്വയം പര്യാപ്തതക്കായി 'മാധ്യമം' നടത്തുന്ന ചുവടുവെപ്പ് ഏറെ പ്രധാനപ്പെട്ടതാണെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. 'മാധ്യമം' വായനക്കാർക്ക് കൃഷിവകുപ്പിന്‍റെ ഓണസമ്മാനമായ പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനവും നിർവഹിച്ചു. 'മാധ്യമം' മീഡിയാ റിലേഷൻസ് ഡയറക്ടർ വയലാർ ഗോപകുമാർ, തിരുവനന്തപുരം റസിഡൻറ് എഡിറ്റർ എം.കെ.എം ജാഫർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.