LiveTV

Live

Kerala

സര്‍ക്കാര്‍ ഉടമസ്ഥത എയര്‍പോര്‍ട്ട് വികസനത്തെ ബാധിക്കില്ലെന്ന് വിദഗ്ധര്‍

1991ല്‍ ഇന്ത്യയിലെ അഞ്ചാമത്തെ വിമാനത്താവളമായാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്ഥാപിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ന് ഈ വിമാനത്താവളം പതിനഞ്ചാം സ്ഥാനത്താണ്.

സര്‍ക്കാര്‍ ഉടമസ്ഥത എയര്‍പോര്‍ട്ട് വികസനത്തെ ബാധിക്കില്ലെന്ന് വിദഗ്ധര്‍

വിമാനത്താവളങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ പങ്കാളിത്തം തടസമാകുമെന്ന വാദങ്ങളെ തള്ളി വിദഗ്ധര്‍. ലോകത്ത് 14 ശതമാനം എയര്‍പോര്‍ട്ടുകള്‍ മാത്രമാണ് സ്വകാര്യ ഉടമസ്ഥതയിലുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെ എതിര്‍ക്കുക എന്നതിനപ്പുറം വിമാനത്താവള വികസനം സംബന്ധിച്ച രൂപരേഖ സംസ്ഥാന സര്‍ക്കാരിനും രഷ്ട്രീയപാര്‍ട്ടികള്‍ക്കും ഉണ്ടോ എന്ന ചോദ്യവും വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.

ലോകത്തിലെ പ്രധാന എയർപോർട്ടുകൾ നടത്തുന്നത് സർക്കാരോ, സർക്കാർ ഏജൻസികളോ അല്ലെങ്കിൽ സർക്കാരിന് ഓഹരിയുള്ള കമ്പനികളോ ആണെന്ന് കണക്കുകള്‍ നിരത്തി സമര്‍പ്പിക്കുകയാണ് പബ്ലിക് പോളിസി വിദഗ്ദന്‍ ജെ എസ് അടൂര്‍. സിംഗപ്പൂരിലെ ചാങ്ങി എയർപോർട്ട്, ചിക്കാഗോയിലെ ഓ ഹരേ ഇന്‍റർനാഷണൽ, ദുബായ്, ഷാങ്ങ്ഹായ്, ബീജിങ്, ഹോങ്‌കോങ് തുടങ്ങിയവ സര്‍ക്കാര്‍ ഏജന്‍സികളാണ് നടത്തുന്നത്.

ലോകത്തിൽ 14% പ്രധാന എയർപോര്‍ട്ടുകൾ മാത്രമാണ് സ്വകാര്യ ഉടമസ്ഥതയിലുള്ളത്. സര്‍ക്കാര്‍ ഉടമസ്ഥത എയര്‍പോര്‍ട്ട് വികസനത്തെ ബാധിക്കില്ല എന്ന് വ്യക്തം. എന്നാല്‍ വികസനത്തിനാവശ്യമായ നടപടി ഉണ്ടാകുന്നുണ്ടോ എന്നതാണ് തിരുവനന്തപുരത്തിന്‍റെ പ്രശ്നം.

1991ല്‍ ഇന്ത്യയിലെ അഞ്ചാമത്തെ വിമാനത്താവളമായാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്ഥാപിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ന് ഈ വിമാനത്താവളം പതിനഞ്ചാം സ്ഥാനത്താണ്. സൌകര്യങ്ങളുടെ കുറവും ഉയര്‍ന്ന യാത്ര നിരക്കുമാണ് ഇതിന് കാരണം. എയര്‍പോര്‍ട്ടിന്‍റെയും തലസ്ഥാനത്തിന്‍റെയും വളര്‍ച്ചക്കായി മുപ്പത് കൊല്ലം മുന്നില്‍ കണ്ടുള്ള നടപടികളാണ് വേണ്ടതെന്നും ജെ എസ് അടൂര്‍ പറയുന്നു.