LiveTV

Live

Kerala

ഒ അബ്ദുറഹ്മാന്‍റെ ജീവിതം പറയുന്ന ഡോക്യുമെന്‍ററിയുടെ പ്രകാശനം നാളെ

എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍... കൈവെച്ച മേഖലകളിലെല്ലാം മികവ് തെളിയിച്ചു

ഒ അബ്ദുറഹ്മാന്‍റെ ജീവിതം പറയുന്ന ഡോക്യുമെന്‍ററിയുടെ പ്രകാശനം നാളെ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാധ്യമം - മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്ററുമായ ഒ അബ്ദുറഹ്മാനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി നാളെ പ്രകാശനം ചെയ്യും.‌‌‌ വിങ്സ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ അബു അസീന്‍ അഹമ്മദാണ് ഡോക്യുമെന്‍ററി നിര്‍മിക്കുന്നത്.

എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍... കൈവെച്ച മേഖലകളിലെല്ലാം മികവ് തെളിയിച്ച വ്യക്തിത്വം കൂടിയാണ് എ.ആര്‍ എന്ന ഓ അബ്ദുറഹ്മാന്‍. അദ്ദേഹത്തിന്‍റെ ജൈത്രയാത്രയുടെ നേര്‍ച്ചിത്രമാണ് ഈ ഡോക്യുമെന്‍ററി.

50 വര്‍ഷം അദ്ദേഹം നടത്തിയ ഇടപെടലുകളെ സംക്ഷിപ്തമായി അവതരിപ്പിക്കുകയാണ് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്‍ററിയില്‍. മാധ്യമ മേഖലയില്‍ ദിശാസൂചിയായി മാറിയ എആറുമായുള്ള ബന്ധം എ കെ ആന്‍റണി വെങ്കിടേഷ് രാമകൃഷ്ണന്‍, തോമസ് ജേക്കബ്, എം ഡി നാലാപ്പാട്, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തുടങ്ങിവര്‍ ഓര്‍ത്തെടുക്കുന്നു.

ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഡോക്യുമെന്‍ററി പ്രകാശനം ചെയ്യും. നാളെ രാവിലെ 10 മണിക്ക് മാധ്യമത്തിന്‍റെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ഓഫീസില്‍ വെച്ചാണ് പ്രകാശനം.