LiveTV

Live

Kerala

കോഴിക്കോട് എലിപ്പനി മരണം; മരിച്ചത് മെഡിക്കല്‍ കോളജിലെ ശുചീകരണ തൊഴിലാളി

നടക്കാവ് സ്വദേശിനി സാബിറ ആണ് മരിച്ചത്

കോഴിക്കോട് എലിപ്പനി മരണം; മരിച്ചത് മെഡിക്കല്‍ കോളജിലെ ശുചീകരണ തൊഴിലാളി

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശുചീകരണ തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു. നടക്കാവ് സ്വദേശിനി സാബിറ ആണ് മരിച്ചത്. 39 വയസ്സായിരുന്നു.

കഴിഞ്ഞ ആഴ്ച വരെ സാബിറ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ കോവിഡ് പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവായിരുന്നു. മറ്റ് പരിശോധനകള്‍ നടത്തിയപ്പോഴാണ് എലിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

എലിപ്പനി ബാധിച്ച് മെഡിക്കല്‍ കോളജ് ജീവനക്കാരി മരിച്ചത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. നിപ കാലത്തും മെഡിക്കല്‍ കോളജില്‍ ജോലി ചെയ്ത താത്കാലിക ജീവനക്കാരിയാണ് സാബിറ.