LiveTV

Live

Kerala

മലപ്പുറം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി; ഇതോടെ ജില്ലയിലെ കോവിഡ് മരണം 30 ആയി

കഴിഞ്ഞ ദിവസം മരിച്ച പത്തനംതിട്ട കോട്ടാങ്ങല്‍ സ്വദേശി ദേവസ്യ ഫിലിപ്പോസിന് മരണ ശേഷം നടന്ന പരിശോധനിയില്‍ കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി; ഇതോടെ ജില്ലയിലെ കോവിഡ് മരണം 30 ആയി

മലപ്പുറം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി. പെരിന്തല്‍മണ്ണ തൂത സ്വദേശി മുഹമ്മദാണ് കോവിഡ് ബാധിച്ച് മരിച്ചത്. 85 വയസ്സായിരുന്നു. ഓഗസ്റ്റ് പതിനേഴിനാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സ തേടിയിരുന്ന ആളാണ് മുഹമ്മദ്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 30 ആയി. ഇന്നലെ മാത്രം മലപ്പുറത്ത് 395 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.

കഴിഞ്ഞ ദിവസം മരിച്ച പത്തനംതിട്ട കോട്ടാങ്ങല്‍ സ്വദേശി ദേവസ്യ ഫിലിപ്പോസിന് മരണശേഷം നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസവും രണ്ടായിരം കടന്നു. 2172 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ‍ 2018 പേര്‍ക്കും സമ്പക്കര്‍ത്തിലൂടെയാണ് രോഗബാധ. 1292 പേര്‍ രോഗമുക്തി നേടി. 25 പ്രദേശങ്ങളെ ഹോട്ട് സ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി.