LiveTV

Live

Kerala

കേരള സർവകലാശാല വികസിപ്പിച്ച നെൽവിത്തിറക്കി കൃഷി; കാര്യവട്ടം കാമ്പസിൽ പൊന്ന് വിളയിക്കുന്നു

കേരള സർവകലാശാല വികസിപ്പിച്ച മനു രത്ന എന്ന വിത്താണ് വിതക്കുന്നത്. 15 ലക്ഷം വില വരുന്ന 50 ടൺ നെല്ലും 40 ടൺ വൈക്കോലും വിളവെടുപ്പിൽ ഇവിടെ നിന്ന് ലക്ഷ്യമിടുന്നു.

കേരള സർവകലാശാല വികസിപ്പിച്ച നെൽവിത്തിറക്കി കൃഷി; കാര്യവട്ടം കാമ്പസിൽ പൊന്ന് വിളയിക്കുന്നു

കാര്യവട്ടം കാമ്പസിലെത്തിയാൽ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും പതിവ് മണം വിട്ട് കൃഷിയുടെ വലിയ പാഠം പകരുകയാണ്. 30 വർഷം തരിശുനിലമായി കിടന്ന 20 ഏക്കർ സ്ഥലം ഇന്ന് പച്ചപ്പ് പടരുകയാണ്. പാഴ്മരങ്ങളും കുറ്റിച്ചെടികളും വെട്ടിമാറ്റി നെൽപാടം ഉണർന്നുകഴിഞ്ഞു. പുറം വരമ്പും തോടും നിർമിച്ച് നീർവാർച്ച ഒരുക്കി ശാസത്രീയമായ കൃഷിഭൂമിയാണിവിടെ തയ്യാറാക്കിയിരിക്കുന്നത്.

കേരള സർവകലാശാല വികസിപ്പിച്ച മനു രത്ന എന്ന വിത്താണ് വിതക്കുന്നത്. 15 ലക്ഷം വില വരുന്ന 50 ടൺ നെല്ലും 40 ടൺ വൈക്കോലും വിളവെടുപ്പിൽ ഇവിടെ നിന്ന് ലക്ഷ്യമിടുന്നു. 10 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കേരള സർവകലാശാല വികസിപ്പിച്ച നെൽവിത്തിറക്കി കൃഷി; കാര്യവട്ടം കാമ്പസിൽ പൊന്ന് വിളയിക്കുന്നു

5 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷിയും നടത്തുന്നു. 45000 വൃക്ഷത്തൈകളും നടുന്നു. സോഷ്യൽ ഫോറസ്ട്രിയുമായി സഹകരിച്ചാണ് വനവത്കരണം. ആന്തമാനിൽ നിന്ന് എത്തിച്ച ഔഷധസസ്യങ്ങളും അലങ്കര സസ്യങ്ങളും ഉൾപ്പെടുത്തി സസ്യോദ്യാനം നിർമ്മിക്കുന്നുമുണ്ട്.

സിൻഡിക്കേറ്റംഗം ആസൂത്രണ വികസന സ്റ്റാൻഡിംഗ് സമിതി അധ്യക്ഷൻ അഡ്വ. ഏ. അജികുമാറിന്‍റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. എല്ലാ പിന്തുണയുമായി സർവകലാശാല വൈസ് ചാൻസലർ മഹാദേവൻപിള്ള, പ്രോ വൈസ് ചാൻസലർ പി അജയകുമാർ, ധനകാര്യ സ്റ്റാൻഡിംഗ് സമിതി അധ്യക്ഷൻ അഡ്വ.കെ എച്ച് ബാബുജാൻ, കോർഡിനേറ്റർ ഗംഗപ്രസാദ് എന്നിവരും കൂടെയുണ്ട്.