LiveTV

Live

Kerala

ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍റെ കൊലപാതകം; രാഷ്ട്രീയപ്പോര് മുറുകുന്നു

കോൺഗ്രസ് നഗരസഭാ കൗൺസിലർ കാവിൽ നിസാം അറസ്റ്റിലായതോടെ സി.പി.എം രാഷ്ട്രീയ കൊലപാതകമാണെന്ന വാദം ശക്തിപ്പെടുത്തി

ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍റെ കൊലപാതകം; രാഷ്ട്രീയപ്പോര് മുറുകുന്നു

കായംകുളത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ സിയാദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് തുടക്കം ഇല്ലാതിരുന്നെങ്കിലും രാഷ്ട്രീയ പ്രശ്നം പിന്നീട് ഉടലെടുത്തു. കോൺഗ്രസ് നഗരസഭാ കൗൺസിലർ കാവിൽ നിസാം അറസ്റ്റിലായതോടെ സി.പി.എം രാഷ്ട്രീയ കൊലപാതകമാണെന്ന വാദം ശക്തിപ്പെടുത്തി.

തുടർന്ന് സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ മുതൽ വിവിധ നേതാക്കൾ ഇതുന്നയിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ തങ്ങൾക്ക് ഇതിൽ ബന്ധമില്ലെന്ന് കോൺഗ്രസ് നിലപാടിലുറച്ചതോടെ വാക്പോരും ശക്തിപ്പെട്ടു. ഇതിനിടയിൽ അറസ്റ്റിലായ കോൺഗ്രസ് കൗൺസിലർ നിസാമിന് ജാമ്യം ലഭിച്ചു. കൊലപാതകം അറിഞ്ഞിട്ട് മറിച്ച് വച്ചു എന്ന കുറ്റമാണ് നിസാമിനെതിരിൽ.

വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണ് കൊലപാതകം നടന്നതെന്നായിരുന്നു അന്വഷണ സംഘത്തിന്‍റെ കണ്ടെത്തൽ. രാഷ്ട്രീയ പ്രശ്നമല്ല കൊലപാതകത്തിന് കാരണമെന്ന് കായംകുളം മുൻ എംഎൽഎ കൂടിയായ മന്ത്രി ജി.സുധാകരൻ പ്രസ്താവനയിറക്കി. ഇതോടെ കോൺഗ്രസ് നിലപാട് കടുപ്പിച്ചു. പ്രതികളെ സംരക്ഷിക്കാനും രക്തസാക്ഷി കൃഷിക്കുമാണ് സി. പി.എം ശ്രമം എന്ന് ഡിസിസി പ്രസിഡന്‍റ് എം.ലിജു പറഞ്ഞു.

കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാക്കളായ എ.എ റഹീം, ജനീഷ് കുമാർ എം എൽ എ എന്നിവർ കൊലപ്പെട്ട സിയാദിന്‍റെ വീട്ടിലെത്തിയിരുന്നു. രാഷട്രീയ കൊലപാതകമാണെന്ന് എ.എ റഹീം ആവർത്തിക്കുകയും ചെയ്തു. ഇതോടെ സൈബർ ഇടങ്ങളിലും രാഷട്രീയ പോര് മുറുകുകയാണ്. സി.പി.എം മാപ്പു പറയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.