LiveTV

Live

Kerala

'കയ്യിട്ട് വാരാന്‍ അവസരം കിട്ടിയതുകൊണ്ടാണ് ബി.ജെ.പി നിലപാട് മാറ്റിയത്'; മന്ത്രി കടകംപള്ളി

വിഴിഞ്ഞത്ത് അദാനി വന്നതിന്റ ദുരനുഭവം ഇപ്പോഴും അനുഭവിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി

'കയ്യിട്ട് വാരാന്‍ അവസരം കിട്ടിയതുകൊണ്ടാണ് ബി.ജെ.പി നിലപാട് മാറ്റിയത്'; മന്ത്രി കടകംപള്ളി

തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തില്‍ കൊടിയ അഴിമതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കയ്യിട്ട് വാരാന്‍ അവസരം കിട്ടിയതുകൊണ്ടാണ് സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ നിലപാട് മാറ്റിയത്. വിഴിഞ്ഞത്ത് അദാനി വന്നതിന്റ ദുരനുഭവം ഇപ്പോഴും അനുഭവിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ അദാനിയെ എതിർക്കുന്നവർ തന്നെ അദാനിയുടെ ബന്ധുകൾക്ക് കരാർ നൽകുന്നുവെന്ന് കെ സുരേന്ദ്രന്‍ അരോപിച്ചു. ഒരു സ്ഥലത്ത് അദാനിയെ എതിര്‍ക്കുകയും മറ്റൊരിടത്ത് പിന്തുണക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി കുമ്പിടിയാണോയെന്നും കയ്യിട്ട് വാരാന്‍ കഴിയാത്ത അതൃപ്തിയാണ് കടകംപള്ളി വിമാനത്താവള കൈമാറ്റ വിഷയത്തില്‍ ഉന്നയിക്കുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നാളെ നിരാഹാര സമരം നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.