LiveTV

Live

Kerala

പ്രതിപക്ഷത്തിന്റേത് പാരവെപ്പ് രാഷ്ട്രീയം; രൂക്ഷവിമര്‍ശവുമായി ഇപി ജയരാജന്‍

ഇ- ബസ് പദ്ധതിക്ക് പ്രതിപക്ഷം പാരവെക്കുകയാണ്, വികസനം ഇല്ലാതെ കേരളം മുരടിച്ച് പോകണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആഗ്രഹമെന്നും ഈ വഴി പ്രതിപക്ഷം ഉപേക്ഷിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റേത് പാരവെപ്പ് രാഷ്ട്രീയം; രൂക്ഷവിമര്‍ശവുമായി ഇപി ജയരാജന്‍

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ഇ.പി ജയരാജൻ. ഇ-ബസ് പദ്ധതിക്ക് പ്രതിപക്ഷം പാരവെക്കുകയാണ്, വികസനം ഇല്ലാതെ കേരളം മുരടിച്ച് പോകണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആഗ്രഹമെന്നും ഈ വഴി പ്രതിപക്ഷം ഉപേക്ഷിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ഇലക്ട്രിക് ബസുകളുണ്ടാക്കി കേരളത്തില്‍ കാര്‍ബണിന്റെ അളവ് കുറച്ചുകൊണ്ടുവരാനാണ് ഈ കാലോചിത നടപടിക്ക് പുറപ്പെട്ടത്, അതിന് പാരവെക്കുകയാണ് കേരളത്തിന്റെ പ്രതിപക്ഷം ചെയ്തത്. വികസിച്ച് വരുന്ന സ്ഥലങ്ങളിലൊക്കെ പാരവെച്ച് നടക്കുകയാണ്, അതിനാല്‍ ഈ പാരവെപ്പ് രാഷ്ട്രീയം ഉപേക്ഷിച്ച് മനുഷ്യര്‍ക്ക് വേണ്ടിയിട്ടുള്ള രാഷ്ട്രീയം സ്വീകരിക്കാന്‍ പ്രതിപക്ഷത്തുള്ളവര്‍ക്ക് കഴിയട്ടേയെന്നും അതിനുള്ള ബുദ്ധിയുണ്ടാവട്ടെ എന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷത്തെ വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. നാട്ടുകാർക്ക് നല്ലത് ചെയ്താലും പ്രതിപക്ഷത്തിന് എതിർപ്പ് മാത്രമാണ്, സൗജന്യമായി നൽകുന്ന ഓണക്കിറ്റിൽ ശർക്കര കുറഞ്ഞെന്ന് വരെ വിവാദമുണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.