LiveTV

Live

Kerala

പ്രവാസികളുടെ ക്വാറന്‍റൈന്‍ 14 ദിവസമാക്കി കുറച്ചു

നേരത്തെ ഇത് 28 ദിവസമായിരുന്നു, പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ സര്‍ക്കാര്‍ തീരുമാനം

പ്രവാസികളുടെ ക്വാറന്‍റൈന്‍ 14 ദിവസമാക്കി കുറച്ചു

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കേരളത്തില്‍ ക്വാറന്‍റൈന്‍ 14 ദിവസമാക്കി കുറച്ചു. വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസി മലയാളികള്‍ക്കുള്ള ക്വാറന്‍റൈന്‍ കാലയളവ് 14 ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ ഇത് 28 ദിവസമായിരുന്നു. പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ സര്‍ക്കാര്‍ തീരുമാനം. വര്‍ഷത്തില്‍ ഒരു മാസം മാത്രം ലീവ് ലഭിക്കുന്നവരാണ് മിക്ക പ്രവാസികളും.

അതിനാല്‍ തന്നെ നേരത്തെയുണ്ടായിരുന്ന 28 ദിവസത്തെ കാലയളവ് പുനപരിശോധിക്കണമെന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകള്‍ സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിരുന്നു.

മുറവിളികള്‍ ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഭേദഗതി വരുത്തിയത്. അതെ സമയം സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈന്‍ വേണമെന്ന തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ല