LiveTV

Live

Kerala

ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസ്: സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളി

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസ്: സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ തള്ളി

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

സ്വപ്ന സ്വാധീനമുള്ള വ്യക്തിയാണെന്നും കേസിൽ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുളളതായിസൂചനയുണ്ടെന്നുമാണ് ഇ.ഡി കോടതിയെ അറിയിച്ചിട്ടുള്ളത്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. കേസ് ഡയറി ഇ.ഡി കോടതിക്ക് കൈമാറിയിട്ടുണ്ട്.