LiveTV

Live

Kerala

രാജ്യസഭ തെരഞ്ഞെടുപ്പ് പിന്തുണ തേടി ജനതാദൾ ജോസ് കെ മാണിയെ കാണും

ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക് പി ഹാരിസ് ശനിയാഴ്ച രാവിലെ പാലായിലെത്തി ജോസ് കെ മാണിയെ കാണും

രാജ്യസഭ തെരഞ്ഞെടുപ്പ് പിന്തുണ തേടി ജനതാദൾ ജോസ് കെ മാണിയെ കാണും

രാജ്യസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി ഇടഞ്ഞ് നിൽക്കുന്ന കേരള കോൺഗ്രസ് ജോസ് വിഭാഗവുമായി ലോക് താന്ത്രിക് ജനതാദൾ നേരിട്ട് പിന്തുണ തേടുന്നു.

ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക് പി ഹാരിസ് ശനിയാഴ്ച രാവിലെ പാലായിലെത്തി ജോസ് കെ മാണിയെ കാണും. നിലവിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനാണ് ജോസ് വിഭാഗത്തിൻ്റെ തീരുമാനം.

യു ഡി എഫ് പുറത്ത് നിർത്തിയിരിക്കുന്ന സാഹചര്യത്തിൽ അനുകൂല നിലപാട് തേടിയാണ് ഷെയ്ക് പി ഹാരിസിൻ്റെ യാത്ര. എന്നാൽ തീർത്തും സൗഹൃദ സന്ദർശനമാണ് നടത്തുന്നതെന്ന് ഷെയ്ക് മീഡിയ വൺ ഓൺലൈനിനോട് പറഞ്ഞു.

നിലവിൽ ആരുമായും സഖ്യത്തിലേർപ്പെടാതെ നിൽക്കാനാണ് ജോസ് കെ മാണി വിഭാഗത്തിൻ്റെ രാഷട്രീയ തീരുമാനം. സി.പി.ഐ (എം) ൻ്റെ അറിവോടെയാണ് ലോക് താന്ത്രിക് ജനതാദളിൻ്റെ നീക്കമെന്നാണ് സൂചന.