LiveTV

Live

Kerala

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി; ലോക്കറിലുള്ളത് കള്ളക്കടത്ത് വഴിയുള്ള പണം

ബാങ്ക് ലോക്കറിലെ പണം ലൈഫ് പദ്ധതിയിലെ കമ്മീഷൻ തുകയെന്ന സ്വപ്നയുടെ വാദം കോടതി തള്ളി.വിദേശത്തും സ്വദേശത്തുമുള്ള ഉന്നതര്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടതായി പ്രാഥമികഅന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇ.ഡി

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി; ലോക്കറിലുള്ളത് കള്ളക്കടത്ത് വഴിയുള്ള പണം

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. ബാങ്ക് ലോക്കറിലെ പണം ലൈഫ് പദ്ധതിയിലെ കമ്മീഷൻ തുകയെന്ന സ്വപ്നയുടെ വാദം കോടതി തള്ളി. വിദേശത്തും സ്വദേശത്തുമുള്ള ഉന്നതര്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു

സ്വപ്നയുടെ ബാങ്ക് ലോക്കറുകളില്‍ ഉള്ള ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതി വഴി കിട്ടിയ കമ്മീഷന്‍ തുകയെന്നാണ് സ്വപ്ന കോടതിയില്‍ വാദം ഉന്നയിച്ചത്. എന്നാല്‍ സ്വപ്നക്ക് ഇത്തരത്തിൽ പണം നൽകിയിട്ടില്ലെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്. കമ്മീഷൻ നൽകിയത് പ്രതിയായ സന്ദീപിന്റെ ഐസോമോങ്ക് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു. ഇക്കാര്യം സന്ദീപും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കള്ളക്കടത്തിൽ നേരിട്ട് പങ്കെടുത്തെന്ന് സ്വപ്ന എൻഫോഴ്സ്മെന്റിന് മൊഴി നൽകിയിട്ടുണ്ട്. 21 തവണ സ്വര്‍ണം കടത്തിയെന്നാണ് സ്വപ്നയുടെ മൊഴിയിലുള്ളത്. കള്ളക്കടത്ത് നിരോധന നിയമത്തിലെ സെക്ഷന്‍ 50 പ്രകാരം എൻഫോഴ്സ്മെന്റിന് നല്‍കുന്ന മൊഴിക്ക് കോടതിയിൽ നിയമ പ്രാബല്യമുണ്ട്.

കള്ളക്കടത്തിനു പിന്നിൽ ഉന്നതർ ഉൾപ്പെട്ട ഗൂഢാലോചനയുണ്ടെന്നാണ് ഇ.ഡിയുടെ വാദം. കുറ്റകൃത്യത്തിലൂടെ ലഭിച്ച പണമാണ് ലോക്കറിലുള്ളതെന്ന് വ്യക്തമാണെന്നാണ് കോടതി നിരീക്ഷിച്ചത്. മാത്രമല്ല കള്ളക്കടത്തിലൂടെ ലഭിച്ച പണം വസ്തു വാങ്ങാൻ ഉപയോഗിച്ചതായും സംശയമുണ്ടെന്ന് ഇ.ഡി അറിയിച്ചിരുന്നു . കുറ്റകൃത്യത്തില്‍ പ്രതിക്ക് പങ്കുണ്ടെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും വിധിയില്‍ പറയുന്നു. തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.

More to Watch..