LiveTV

Live

Kerala

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണം: എംഎല്‍എമാരോട് സിപിഎം

സമൂഹ മാധ്യമങ്ങളിൽ എംഎൽഎമാർ കൂടുതൽ സജീവമാകണമെന്നും പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ നിര്‍ദേശം നല്‍കി.

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണം: എംഎല്‍എമാരോട് സിപിഎം

സ്വര്‍ണക്കടത്ത് കേസിലും വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലും ആരോപണം നേരിടുന്ന സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങണമെന്ന് സിപിഎം എംഎല്‍എമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം. സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിര്‍ദേശം. സമൂഹ മാധ്യമങ്ങളിൽ എംഎൽഎമാർ കൂടുതൽ സജീവമാകണമെന്നും പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ നിര്‍ദേശം നല്‍കി.

പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ഉന്നയിക്കുന്ന വിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാനാണ് നിര്‍ദേശം. സമൂഹ മാധ്യമങ്ങളില്‍ സജീവമല്ലാത്ത എംഎല്‍എമാര്‍ എത്രയും പെട്ടെന്ന് സജീവമാകണമെന്നും സിപിഎം നിര്‍ദേശം നല്‍കി.