LiveTV

Live

Kerala

തിരുവനന്തപുരത്ത് യുവതിക്കും സുഹൃത്തിനും ബിജെപി സംസ്ഥാന നേതാവിന്‍റെ മകന്‍റെ വക ക്രൂരമർദ്ദനം

നെഞ്ചിലും വയറ്റിലും മർദ്ദനമേറ്റ യുവതിക്ക് ആന്തരിക രക്തസ്രാവമുണ്ടായി. സുഹൃത്തായ യുവാവിന്റെ കണ്ണിനും കൈക്കും പരിക്കേറ്റു.

തിരുവനന്തപുരത്ത് യുവതിക്കും സുഹൃത്തിനും ബിജെപി സംസ്ഥാന നേതാവിന്‍റെ  മകന്‍റെ വക ക്രൂരമർദ്ദനം

തിരുവനന്തപുരത്ത് യുവതിക്കും സുഹൃത്തിനും ബിജെപി സംസ്ഥാന നേതാവിന്‍റെ മകന്‍റെ വക ക്രൂരമർദ്ദനം. നെഞ്ചിലും വയറ്റിലും മർദ്ദനമേറ്റ യുവതിക്ക് ആന്തരിക രക്തസ്രാവമുണ്ടായി. സുഹൃത്തായ യുവാവിന്‍റെ കണ്ണിനും കൈക്കും പരിക്കേറ്റു.

ആഗസ്റ്റ് 18 നാണ് നേമം തൃക്കണ്ണാപുരം സ്വദേശി ആതിര കൃഷ്ണനും സുഹൃത്തായ മണക്കാട് സ്വദേശി വസിം അസ്‍ലമിനും മർദ്ദനമേറ്റത്. ബിജെപി സംസ്ഥാന സമിതി അംഗവും തിരുവനന്തപുരം കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവുമായ എം.ആർ.ഗോപന്‍റെ മകൻ വിവേകാണ് ഇരുവരെയും അകാരണമായി മർദിച്ചത്. പലചരക്ക് സാധനങ്ങളുമായി കാറിൽ വരുമ്പോഴായിരുന്നു ആതിരയുടെ ഫ്ലാറ്റിന് മുന്നിൽ വച്ച് വിവേകിന്‍റെ പരാക്രമം.

തിരുവനന്തപുരത്ത് യുവതിക്കും സുഹൃത്തിനും ബിജെപി സംസ്ഥാന നേതാവിന്‍റെ  മകന്‍റെ വക ക്രൂരമർദ്ദനം

നെഞ്ചിലും വയറ്റിലും മർദ്ദനമേറ്റ ആതിരക്ക് ആന്തരിക രക്തസ്രാവമുണ്ടായി. നട്ടെല്ലിനും ക്ഷതമുണ്ട്. സുഹൃത്തായ വസിമിന്‍റെ കണ്ണിനും കൈക്കും പരിക്കേറ്റു. തലയിലും മർദ്ദനമേറ്റിട്ടുണ്ട്. മകന് ആളുമാറി പോയതാണെന്നും ഒത്തുതീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് എം.ആർ.ഗോപൻ ആതിരയെ സമീപിച്ചു. ആശുപത്രി ചെലവും 25000 രൂപയും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് ആതിര പറയുന്നു.

നേമം പോലീസിൽ നൽകിയ പരാതിയിൽ വിവേകിനെതിരെ പോലീസ് കേസെടുത്തു. പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.ആർ.ഗോപൻ ഭീഷണിപ്പെടുത്തുന്നതായും ആതിര പറഞ്ഞു. വനിതാ കമ്മീഷനും ഉടൻ പരാതി നൽകും.