LiveTV

Live

Kerala

'എന്ത് പ്രഹസനമാണ് മുരളി ജി'; വി. മുരളീധരന്റ പഴയ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രതിഷേധം ശക്തം

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽകരിക്കുന്നതിലെ നയങ്ങൾ പുനപരിശോധിച്ച് പൊതുമേഖലയിൽ നിലനിർത്താനുള്ള നടപടികൾ കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും വി. മുരളീധരന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു

'എന്ത് പ്രഹസനമാണ് മുരളി ജി'; വി. മുരളീധരന്റ പഴയ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രതിഷേധം ശക്തം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി വി. മുരളീധരന്റ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എയര്‍പോര്‍ട്ട് കാംഗാര്‍ യൂണിയന്‍(ബി.എം.എസ്) പ്രതിനിധികള്‍ നിവേദനം നല്‍കി എന്ന് പറയുന്ന ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വെെറലായത്. ഈ പോസ്റ്റ് കുത്തിപ്പൊക്കി വി. മുരളീധരനെതിരെയുള്ള പ്രതിഷേധം ശക്തമായിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.

2018 ഡിസംബര്‍ 28നാണ് കേന്ദ്ര വ്യോമായന മന്ത്രി സുരേഷ് പ്രഭുവുമായി മുരളീധരന്‍ കൂടിക്കാഴ്ച്ച നടത്തിയത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽകരിക്കുന്നതിലെ നയങ്ങൾ പുനപരിശോധിച്ച് വിമാനത്താവളം പൊതുമേഖലയിൽ തന്നെ നിലനിർത്താൻ ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാരിൻറെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുവെന്നും വി. മുരളീധരന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് സ്വ​കാ​ര്യ ക​മ്പ​നി​ക്ക് നൽ​കു​ന്ന​ത് ആ​ദ്യ​മ​ല്ലെ​ന്നാണ് വി. ​മു​ര​ളീ​ധ​ര​ൻ വാദം. കോ​ണ്‍​ഗ്ര​സി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും നി​ല​പാ​ട് അ​പ​ഹാ​സ്യ​മാ​ണ്. ക​ള്ള​ക്ക​ട​ത്ത് വി​വാ​ദ​ത്തി​ൽ​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്ക​മെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

തിരുവനന്തപുരം ഉൾപ്പെടെയുള്ള രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെയും നടത്തിപ്പും വികസനവും 50 വർഷത്തേക്ക് കരാർ നൽകാനാണ് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നത്. എന്നാൽ സ്വകാര്യവത്കരണം അനുവദിക്കില്ലെന്നും വിമാനത്താവളത്തെ ഏതുവിധേനയും ടിയാലിന്റെ കീഴിൽത്തന്നെ ലഭ്യമാക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ടെന്നുമായിരുന്നു സംസ്ഥാന സർക്കാർ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നത്.

ഡൽഹിയിൽ ഇന്ന് കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം അന്താരാഷ്ട്ര...

Posted by V Muraleedharan on Friday, December 28, 2018