LiveTV

Live

Kerala

ലൈഫ് മിഷന്‍ പദ്ധതി; വിവാദം മുറുകുന്നതിനിടെ മുഖ്യമന്ത്രി ഫയലുകള്‍ വിളിപ്പിച്ചു, നിയമ, തദ്ദേശ വകുപ്പുകളുടെ ഫയലുകള്‍ ഹാജരാക്കണം

ഫ്ലാറ്റ് നിര്‍മാണം ഉള്‍പ്പെടെ പ്രോജക്ടുകളില്‍ കരാറുകാരെ തെരഞ്ഞെടുക്കുന്നതടക്കമുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി വെവ്വേറെ കരാര്‍ ഉണ്ടാകണമെന്ന് ധാരണാപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്

ലൈഫ് മിഷന്‍ പദ്ധതി; വിവാദം മുറുകുന്നതിനിടെ മുഖ്യമന്ത്രി ഫയലുകള്‍ വിളിപ്പിച്ചു, നിയമ, തദ്ദേശ വകുപ്പുകളുടെ
ഫയലുകള്‍ ഹാജരാക്കണം

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചു. നിയമ, തദ്ദേശവകുപ്പുകളുടെ ഫയലുകളാണ് വിളിപ്പിച്ചത്. ഫ്ലാറ്റ് നിര്‍മാണം ഉള്‍പ്പെടെ പ്രോജക്ടുകളില്‍ കരാറുകാരെ തെരഞ്ഞെടുക്കുന്നതടക്കമുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി വെവ്വേറെ കരാര്‍ ഉണ്ടാകണമെന്ന് ധാരണാപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ ഇതനുസരിച്ചുള്ള തുടര്‍കരാറുകള്‍ ഉണ്ടായില്ല.

യൂണിടാകിനെ കരാറുകാരനായി തെരഞ്ഞെടുക്കുന്നതടക്കം ഇടപടുടുകളില്‍ സര്‍ക്കാരിന് പങ്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നല്‍ ധാരണാ പത്രത്തിലെ മൂന്നാം ഖണ്ഡിക ഇങ്ങനെയാണ്. റെഡ്ക്രസിന്‍റെ പണം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് വേറെ കരാര്‍ ഉണ്ടാക്കണം. പ്രോജക്ട് മാനേജമെന്‍റും അതിന്‍റെ നടപടിക്രമങ്ങളും അടക്കമുള്ള വിശദാംശങ്ങള്‍ രണ്ട് കക്ഷികളും ആലോചിച്ചുവേണം.

ഇങ്ങനെയാണ് കരാറെങ്കില്‍ ചോദ്യങ്ങള്‍ പലതുണ്ട്. വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് നിര്‍മാണം എന്ന പദ്ധതിക്കായി വേറെ കരാര്‍ ഉണ്ടാക്കിയോ? അതിന്‍റെ നിര്‍മാതാവായി യൂണിടാക് ആണ് എന്ന് സര്‍ക്കാരും ചേര്‍ന്ന് തീരുമാനിച്ചതാണ് ? അത്തരമൊരു തുടര്‍ കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ എന്ത് കൊണ്ട് ധാരണാപത്രപ്രകാരമുള്ള കരാര്‍ ഉണ്ടാക്കാതെ നിര്‍മാണവുമായി മുന്നോട്ടു പോയി? യുനിടെകിന് കരാര്‍ എങ്ങനെ ലഭിച്ചു. ഈ ഇടപാടിലെ ദുരൂഹത മാറാന്‍ ഈ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടി വരും.


ലൈഫ് പദ്ധതിക്കായി ധാരണാപത്രം തയ്യാറാക്കിയത് റെഡ് ക്രസന്‍റ്; ലൈഫ് സി.ഇ.ഒക്ക് അയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന്
Also Read

ലൈഫ് പദ്ധതിക്കായി ധാരണാപത്രം തയ്യാറാക്കിയത് റെഡ് ക്രസന്‍റ്; ലൈഫ് സി.ഇ.ഒക്ക് അയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന്

പദ്ധതി നിര്‍വഹണത്തിനായി രണ്ട് കൂട്ടരും കോ ഓര്‍ഡിനേറ്റര്‍മാരെ നിശ്ചയിക്കണമെന്നും ധാരണാ പത്രത്തിലുണ്ട്. അത് പ്രകാരം സര്‍ക്കാര്‍ അല്ലെങ്കില്‍ ലൈഫ് നിശ്ചിച്ച കോ ഓര്‍ഡിനേറ്റര്‍ ആര്? ആരായിരുന്നു റെഡ് ക്രസന്‍റിന്‍റെ കോ ഓര്‍ഡിനേറ്റര്‍. ഈ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടേണ്ടുണ്ട്.