LiveTV

Live

Kerala

കായംകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം: കോണ്‍ഗ്രസ് നേതാവ് പിടിയില്‍

ഡിവൈഎഫ്ഐ പ്രവർത്തകന്‍ സിയാദിനെ കൊലപാതകത്തില്‍ കായംകുളം മുനിസിപ്പാലിറ്റിയിലെ കോണ്‍ഗ്രസ് കൗൺസിലർ നിസാം കാവിലാണ് അറസ്റ്റിലായത്.

കായംകുളത്തെ ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം: കോണ്‍ഗ്രസ് നേതാവ് പിടിയില്‍

കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കായംകുളം മുനിസിപ്പാലിറ്റിയിലെ കോണ്‍ഗ്രസ് കൗൺസിലർ നിസാം കാവിലാണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ പ്രവർത്തകന്‍ സിയാദിനെ കൊലപ്പെടുത്തിയ ശേഷം മുഖ്യ പ്രതി മുജീബ് രക്ഷപ്പെട്ടത് നിസാമിന്റെ വാഹനത്തിലായിരുന്നു. കൊലപാതക വിവരം അറിഞ്ഞിട്ടും നിസാം മറച്ചുവെച്ചെന്നും പൊലീസ്.

കേസിലെ മുഖ്യപ്രതി മുജീബ് റഹ്മാൻ നേരത്തെ പിടിയിലായിരുന്നു. സിയാദിനെ കൊലപ്പെടുത്തിയ ശേഷം ഉണ്ടായ മറ്റൊരു സംഘർഷത്തിൽ വെട്ടേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. ഇവിടെനിന്നാണ് മുജീബിനെ പോലീസ് പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി പത്തുമണിക്ക് കായംകുളത്തെ എംഎസ്എം സ്‌കൂളിന് സമീപത്ത് വെച്ചാണ് സിയാദിനെ വെറ്റ മുജീബ് എന്ന മുജീബ് റഹ്മാൻ കുത്തി കൊലപ്പെടുത്തിയത്. ഇതിനുശേഷം രക്ഷപ്പെട്ട മുജീബിനെ ഇന്നലെ രാത്രിയോടെ പോലീസ് പിടികൂടി. സിയാദിനെ കുത്തി വീഴ്ത്തിയതിന് ശേഷം മറ്റൊരു സ്ഥലത്തുണ്ടായ സംഘർഷത്തിൽ മുജീബിനും വെട്ടേറ്റിരുന്നു. പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സക്കെത്തിയപ്പോഴാണ് പോലീസ് പിടിയിലായത്.

കേസിൽ വിക്ടോബ ഫൈസൽ എന്നയാളെ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. മുൻവൈരാഗ്യത്തെ തുടർന്നാണ് സിയാദിനെ മുജീബ് കൊലപ്പെടുത്തിയത്. കൊലപാതക കേസുകളിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുജീബ്.