LiveTV

Live

Kerala

ഓണത്തിന് ചേന്ദമംഗലത്തിന്റെ ചെണ്ടുമല്ലി പൂക്കൾ

ഓണക്കാലത്ത് നാല് ടണ്‍ പൂക്കള്‍ വിപണിയിലെത്തിക്കാന്‍ ആകുമെന്ന് പ്രതീക്ഷ

ഓണത്തിന് ചേന്ദമംഗലത്തിന്റെ ചെണ്ടുമല്ലി പൂക്കൾ

ഓണക്കാലത്ത് പൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി പൂക്കൾക്ക് ചേന്ദമംഗലത്തുകാർക്ക് ഇനി മറുനാട്ടുകാരെ ആശ്രയിക്കേണ്ട. നാടിന് വേണ്ട പൂക്കൾ കൃഷി ചെയ്ത് അവർ സ്വയം പര്യാപ്തരായി മാറിക്കഴിഞ്ഞു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പുഷ്പ കൃഷിയിലെ ചെണ്ടുമല്ലി പൂക്കള്‍ വിളവെടുപ്പിന് പാകമായി കഴിഞ്ഞു. ഇന്ന് പഞ്ചയത്തിന്റെ വിവിധ സ്ഥലങ്ങളിൽ ചെണ്ടുമല്ലി പൂക്കൾ വിളവെടുക്കാൻ പാകമായി നിൽക്കുകയാണ്.

പഞ്ചായത്തിലെ 18 വാർഡുകളിലുമായി പതിനായിരത്തോളം തൈകളാണ് കൃഷിഭവൻ ഹരിത ഇക്കോ ഷോപ്പ്‌ വഴി നൽകിയത്. പദ്ധതി പ്രകാരം തൈകളും ജൈവവളവും സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. കോവിഡ്‌ ഭീതിയും മുൻവർഷങ്ങളിൽ ഉണ്ടായ പ്രളയഭീതിയും ജനങ്ങളെ പിന്നോട്ട് വലിച്ചെങ്കിലും ലോക്ഡൗൺ കാലം അവർ നന്നായി പ്രയോജനപ്പെടുത്തുകയായിരുന്നു. ഓണക്കാലത്ത് ചേന്ദമംഗലം പഞ്ചായത്തിനു പുറമെ മറ്റു സ്ഥലങ്ങളിലേക്ക് കൂടി വിതരണം നടത്തുന്നതിന് ആവശ്യമുള്ള ഏകദേശം 4 ടൺ വരെ പൂക്കൾ പഞ്ചായത്തിൽ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

വിളവെടുക്കാൻ പാകമായ  ചെണ്ടുമല്ലി പൂക്കൾ
വിളവെടുക്കാൻ പാകമായ ചെണ്ടുമല്ലി പൂക്കൾ
വിളവെടുക്കാൻ പാകമായ  ചെണ്ടുമല്ലി പൂക്കൾ
വിളവെടുക്കാൻ പാകമായ ചെണ്ടുമല്ലി പൂക്കൾ