LiveTV

Live

Kerala

ഓര്‍ഡര്‍ ചെയ്തത് പവര്‍ ബാങ്ക്, കയ്യില്‍ കിട്ടിയത് സ്മാര്‍ട് ഫോണ്‍; അബദ്ധമറിയിച്ചപ്പോള്‍ ഫോണ്‍ സമ്മാനമായി എടുത്തോളൂവെന്ന് ആമസോണ്‍

അത്തരം ഒരു അനുഭവമാണ് മലപ്പുറം കോട്ടക്കല്‍ എടരിക്കോട് സ്വദേശി നബീല്‍ നാഷിദിന് പറയാനുള്ളത്

ഓര്‍ഡര്‍ ചെയ്തത് പവര്‍ ബാങ്ക്, കയ്യില്‍ കിട്ടിയത് സ്മാര്‍ട് ഫോണ്‍; അബദ്ധമറിയിച്ചപ്പോള്‍ ഫോണ്‍ സമ്മാനമായി എടുത്തോളൂവെന്ന് ആമസോണ്‍

ഓര്‍ഡര്‍ ചെയ്തത് 1400 രൂപയുടെ സാധനം.പെട്ടി പൊട്ടിച്ചപ്പോള്‍ ശരിക്കും ഞെട്ടി. 1,400 രൂപയുടെ പവര്‍ ബാങ്കിന് പകരം കിട്ടിയതാകട്ടെ 8,000 രൂപ വിലമതിക്കുന്ന ഫോണ്‍.

ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങി കബളിപ്പിക്കപ്പെട്ടവര്‍ ഒരുപാടു പേരുണ്ടാവും. ഓര്‍ഡര്‍ ചെയ്ത ഐറ്റത്തിന് പകരം പരസ്യമായി പറയാന്‍ പറയാത്തതടക്കം കയ്യില്‍ കിട്ടിയവരുമുണ്ട് .എന്നാല്‍ വാങ്ങുന്ന മുതലിലും കൂടുതല്‍ മൂല്യമുള്ള സാധനം കിട്ടുന്നത് അപൂര്‍വമാകും. അത്തരം ഒരു അനുഭവമാണ് മലപ്പുറം കോട്ടക്കല്‍ എടരിക്കോട് സ്വദേശി നബീല്‍ നാഷിദിന് പറയാനുള്ളത്.

1,400 രൂപയുടെ പവര്‍ ബാങ്കാണ് നബീല്‍ ഓര്‍ഡര്‍ ചെയ്തത് എന്നാല്‍ സാധനം വന്ന് പെട്ടി പൊട്ടിച്ചപ്പോള്‍ കിട്ടിയത് 8,000 രൂപ വില വരുന്ന ലേറ്റസ്റ്റ് മോഡല്‍ സ്മാര്‍ട്ട് ഫോണ്‍‌. അബദ്ധം ഓണ്‍ലൈന്‍ സേവനദാതാക്കളായ ആമസോണിനെ അറിയിച്ചപ്പോള്‍ കിട്ടിയ മറുപടി നബീലിനെ ശരിക്കും ഞെട്ടിച്ചു. ആ ഫോണ്‍ താങ്കള്‍ തന്നെ ഉപയോഗിച്ചോളൂ എന്നാണ് നബീലിന്‍റെ സത്യസന്ധതക്കുള്ള സമ്മാനമായി ആമസോണ്‍ മറുപടി നല്‍കിയത്.

സഹോദരിയുടെ ഓണ്‍ലൈന്‍ പഠനം നബീലിന്‍റെ ഫോണില്‍ നിന്നായിരുന്നു,ഈ ഫോണിന്‍റെ ചാര്‍ജ് തീരുന്ന പ്രശ്നം പരിഹരിക്കാനാണ് പവര്‍ബാങ്ക് ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ ഒരു അബദ്ധം പുത്തന്‍ ഫോണായി ഒരു വിദ്യാര്‍ത്ഥിയുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കി. അബദ്ധങ്ങള്‍ അത്ര നിസാരമല്ലെന്ന് ചുരുക്കം.