LiveTV

Live

Kerala

കോവിഡ് ബാധിതര്‍ക്ക് പ്രോക്‌സി വോട്ട്; സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂടി കൂട്ടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ് ബാധിതര്‍ക്ക് പ്രോക്‌സി വോട്ട്; സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രോ​ക്സി വോ​ട്ടി​ന് നി​യ​മ ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി. പോ​സ്റ്റ​ൽ വോ​ട്ടി​നോ പ്രോ​ക്സി വോ​ട്ടി​നോ കോ​വി​ഡ് ബാ​ധി​ത​ർ​ക്കും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്കും അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വോ​ട്ടെ​ടു​പ്പി​ന്‍റെ സ​മ​യം ഒ​രു മ​ണി​ക്കൂ​ർ കൂ​ടി നീ​ട്ട​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് മു​ൻ​സി​പ്പാ​ലി​റ്റി ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ൻ കത്തിൽ ആ​വ​ശ്യ​പ്പെ​ട്ടു.

വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂടി കൂട്ടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർത്തവരുടെ ഹിയറിംഗ് നാളെ തുടങ്ങും. ഹിയറിം​ഗിന് ഒരു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

ഒക്ടോബർ അവസാനം തെരഞ്ഞെടുപ്പ് നടത്തുക ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. കാലാവധി അവസാനിക്കുന്ന നവംബർ 11 നകം പുതിയ ഭരണസമിതി അധികാരത്തിൽ വരുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ വ്യക്തമാക്കിയിരുന്നു.