LiveTV

Live

Kerala

പൊലീസ് മാവേലി; പരിപാടികള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ പൊലീസില്‍ അമര്‍ഷം

തിരുവോണത്തിന് മുമ്പേ അനന്തപുരിയിൽ മാവേലിയെത്തി. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ സേഫ് ആൻഡ് ഹാപ്പി ഓണം ക്യാമ്പയിനിന്‍റെ ഭാഗമായിട്ടായിരുന്നു പരിപാടി


പൊലീസ് മാവേലി; പരിപാടികള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ പൊലീസില്‍ അമര്‍ഷം

തിരുവോണത്തിന് മുമ്പേ അനന്തപുരിയിൽ മാവേലിയെത്തി. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ സേഫ് ആൻഡ് ഹാപ്പി ഓണം ക്യാമ്പയിനിന്‍റെ ഭാഗമായിട്ടായിരുന്നു പരിപാടി. സിറ്റിയിലെ മുഴുവൻ സ്റ്റേഷനുകളിലും നടത്തണമെന്നായിരുന്നു കമ്മീഷണറുടെ നിർദേശം. എന്നാൽ പ്രതിഷേധമുയർന്നതിനെ തുടർന്ന് താൽപര്യമുള്ള സ്റ്റേഷനുകളിൽ പരിപാടി നടത്തിയാൽ മതിയെന്നാക്കി.

തിരുവോണത്തിന് 14 ദിവസം മുമ്പേ മാവേലി എത്തിയത് കോവിഡിന്‍റെ സന്ദേശം നൽകാൻ. സന്ദേശം നൽകിയ മാവേലി നേരെ പോയത് ക്വാറന്‍റൈനിലേക്ക്. പൊലീസിന്‍റെ നിർദേശം ജനങ്ങൾ പാലിച്ചാൽ തിരുവോണത്തിന് വീണ്ടുമെത്തും. ഇനി ഈ പരിപാടിയുടെ ഫ്ലാഷ് ബാക്ക്. ഇന്നലെ വൈകുന്നേരം വയർലെസിലൂടെ സ്റ്റേഷനുകളിൽ കമീഷണറുടെ നിർദേശം. എല്ലാപേരും ബോധവത്കരണത്തിന് മാവേലിയെ ഇറക്കണം. പോലീസുകാർ തന്നെ പിരിവിട്ട് പരിപാടി നടത്തണം. പെട്ടെന്ന് മാവേലിയെ കണ്ടെത്താൻ കഴിയാത്ത ചില സ്റ്റേഷനുകളിൽ പൊലീസുകാർ തന്നെ മാവേലിയാകാൻ തീരുമാനിച്ചു. പൊലീസിൽ തന്നെ കോവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോൾ പരിപാടികൾ അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധം ഉയർന്നു. വാർത്തയുമായി. ഇതോടെ താൽപര്യമുള്ള സ്റ്റേഷനുകളിൽ പരിപാടി നടത്തിയാൽ മതിയെന്ന് കമ്മീഷണറും പറഞ്ഞു.