LiveTV

Live

Kerala

ലൈഫ് മിഷനും യുഎഇ റെഡ് ക്രസന്‍റും തമ്മിലുള്ള ധാരണാ പത്രത്തിന്‍റെ പകർപ്പ് പുറത്ത്

സംസ്ഥാന സർക്കാർ രണ്ടാം കക്ഷിയായ ധാരണപത്രത്തിൽ കരാറുകാരനെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പരാമർശമില്ല.

ലൈഫ് മിഷനും യുഎഇ റെഡ് ക്രസന്‍റും തമ്മിലുള്ള ധാരണാ പത്രത്തിന്‍റെ പകർപ്പ് പുറത്ത്

ലൈഫ് മിഷനും യുഎഇ റെഡ് ക്രസൻറും തമ്മിലുണ്ടാക്കിയ ധാരണാ പത്രത്തിൻറെ പകർപ്പ് പുറത്ത്. സംസ്ഥാന സർക്കാർ രണ്ടാം കക്ഷിയായ ധാരണപത്രത്തിൽ കരാറുകാരനെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പരാമർശമില്ല. പ്രത്യേക പദ്ധതികൾക്ക് വെവ്വേറെ കരാറുകൾ വേണമെന്ന ഉപാധിയും ധാരണാപത്രത്തിലുണ്ട്.

ലൈഫ് മിഷൻറെ ഭാഗമായി വിദേശത്തുളള സന്നദ്ധ ഏജൻസി ഭവനസമുച്ചയം നിർമ്മിക്കുന്നതിൽ കാര്യമായ പങ്കില്ലെന്നായിരുന്നു സർക്കാറിൻറെ വാദം. എന്നാൽ റെഡ്ക്രസൻറ് ഒന്നാം കക്ഷിയായ ധാരണ പത്രത്തിൽ സർക്കാറിനെയാണ് രണ്ടാംകക്ഷിയായി ചേർത്തിട്ടുളളത്. സംസ്ഥാന സർക്കാറുമായി ചേർന്ന് നടത്തുന്ന പദ്ധതിയെന്നും എംഒയുവിൽ പരാമർശമുണ്ട്. 20 കോടി രൂപയുടെ സഹായം നൽകാനായിരുന്നു ധാരണ. 14.5 കോടി രൂപ ഫ്ലാറ്റ് നിർമ്മാണത്തിനും ബാക്കി തുക ആശുപത്രി നിർമ്മാണത്തിനും. മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ധനവിനിയോഗം നടത്തുന്ന നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനാണ് റെഡ്ക്രസൻറ് എന്നും എംഒയുവിൽ പറയുന്നുണ്ട്.

ഓരോ പദ്ധതി നടപ്പാക്കുമ്പോഴും വെവ്വേറെ കരാർ വേണം. പദ്ധതി സംബന്ധിച്ചോ ഓഡിറ്റ് സംബന്ധിച്ചോ ധാരണാപത്രത്തിൽ പരാമർശമില്ല. തർക്കമുണ്ടായാൽ പരസ്പര ധാരണയിൽ പരിഹരിക്കണം. തർക്കം പരിഹരിച്ചില്ലെങ്കില്‍ കരാറിൽ നിന്ന് പിൻമാറാം എന്നും എംഒയുവിൽ വ്യവസ്ഥയുണ്ട്. യുഎഇ റെഡ്ക്രസൻറ് അതോററ്റിയുടെ ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് അബ്ത്തീഹ് അൽ ഫലാഹിയും ലൈഫ് മിഷൻ സിഇഒ യുവി ജോസുമാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്.