LiveTV

Live

Kerala

ശിവശങ്കറിനെ പൂര്‍ണമായും കയ്യൊഴിഞ്ഞ് സര്‍ക്കാര്‍

ശിവശങ്കറിനെതിരെ കേസ് വരാനുള്ള സാധ്യതയും സര്‍ക്കാര്‍ വൃത്തങ്ങള്‍ കാണുന്നുണ്ട്

ശിവശങ്കറിനെ പൂര്‍ണമായും കയ്യൊഴിഞ്ഞ് സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സര്‍ക്കാര്‍ പൂര്‍ണമായും കൈയ്യൊഴിഞ്ഞു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം കടുപ്പിച്ചതോടെയാണ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ ശിവശങ്കറിനെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നത്. ശിവശങ്കറിനെതിരെ അന്വേഷണ സംഘങ്ങളുടെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ട്

25 മണിക്കൂറോളം ചോദ്യം ചെയ്തിട്ടും ശിവശങ്കറിനെതിരെ എന്‍ഐഎ നടപടി സ്വീകരിക്കാതിരുന്നതിന്‍റെ ആശ്വാസത്തിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ എന്‍ഫോസ്മെന്‍റ് ഡയറക്ടറേറ്റ് ശിവശങ്കറിനെതിരെ നടപടി കടുപ്പിച്ചതോടെ സര്‍ക്കാരിന് മുന്നില്‍ വീണ്ടും പ്രതിസന്ധിയുണ്ടായി. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മന്ത്രിമാര്‍ തന്നെ രംഗത്ത് വന്ന് ശിവശങ്കറിനെ തള്ളിപ്പറഞ്ഞ്

അഭിമാന പദ്ധതിയായ ലൈഫിനെ സംശയത്തിന്‍റെ നിഴലിലാക്കിയതിലുള്ള അമര്‍ഷവും സര്‍ക്കാരിനുണ്ട്. മാത്രമല്ല ശിവശങ്കറിനെതിരെ കേസ് വരാനുള്ള സാധ്യതയും സര്‍ക്കാര്‍ വൃത്തങ്ങള്‍ കാണുന്നുണ്ട്. മന്ത്രിമാര്‍ തന്നെ പരസ്യമായി ശിവശങ്കറിനെ തള്ളിപ്പറയുന്നതില്‍ ഈ പശ്ചാത്തലം കൂടിയുണ്ടെന്നാണ് സൂചന.