LiveTV

Live

Kerala

കോവിഡ് വ്യാപന ഭീതിയിൽ മലപ്പുറം; രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന

226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു

കോവിഡ് വ്യാപന ഭീതിയിൽ മലപ്പുറം; രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന

മലപ്പുറം ജില്ലയില്‍ ഇന്നലെ 242 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വള്ളുവമ്പ്രം സ്വദേശിനി ആയിഷയാണ് മരിച്ചത്.

226 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇതിൽ ആറ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 11 പേര്‍ക്ക് രോഗം ബാധിച്ചതിന്‍റെ ഉറവിടം വ്യക്തമല്ല . മഞ്ചേരിയിലും പെരുവല്ലൂരുമാണ് കഴിഞ്ഞ ദിവസം കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് . 13 പേർ വതം രണ്ടിടത്തും രോഗ ബാധിതരായി . കോട്ടക്കലിലും പരപ്പനങ്ങാടിയിലും 12 പേർക്ക് വീതവും പുതുതായി രോഗം സ്ഥിരീകരിച്ചു . മലപ്പുറം ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും രോഗ ബാധിതരുണ്ടാകുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട് . 194 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയപ്പോൾ 2350 പേരാണ് നിലവിൽ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത് . ജില്ലയിൽ ഒരാൾ കൂടി കോവിഡ് ബാധിച്‌ മരിച്ചു . വള്ളുവമ്പ്രം സ്വദേശിനി ആയിഷയാണ് മരിച്ചത്.

പ്രമേഹം, രക്തസമ്മർദ്ദം, തുടങ്ങിയ അസുഖങ്ങൾക്ക് ചികിത്സ തേടിയിരുന്ന ആയിഷയെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആഗസ്ത് പതിനേഴിനാണ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇവരുടെ കുടുംബാംഗങ്ങളും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ജില്ലയിൽ എല്ലാ പ്രദേശങ്ങളിലും സമ്പർക്ക രോഗ ബാധിതരുണ്ടാകുന്നതും മൈക്രോ ക്ലസ്റ്ററുകൾ രൂപപ്പെടുന്നതുമാണ് കോവിഡ് വ്യാപന ആശങ്ക വർധിപ്പിക്കുന്നത് .