LiveTV

Live

Kerala

മാധ്യമങ്ങളെ വരുതിയിലാക്കാന്‍ 'വ്യാജ വാര്‍ത്ത' ചമച്ച് സര്‍ക്കാര്‍; മാധ്യമത്തിനെതിരായ പി.ആര്‍.ഡിയുടെ ഫാക്ട് ചെക്ക് വ്യാജമെന്ന് തെളിഞ്ഞ് പിന്‍വലിച്ചു

ഒ.​എം.​ആ​ർ ഷീ​റ്റു​ക​ളു​ടെ അ​ച്ച​ടി​യു​മാ​യി ബന്ധ​പ്പെ​ട്ട് അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള ഫയലുകള്‍ സ​ർ​ക്കാ​ർ സെൻട്രൽ പ്ര​സി​ൽ​നി​ന്ന്​ ന​ഷ്​​ട​മാ​യെ​ന്നാ​യി​രു​ന്നു​ വാ​ർ​ത്ത.

മാധ്യമങ്ങളെ വരുതിയിലാക്കാന്‍ 'വ്യാജ വാര്‍ത്ത' ചമച്ച് സര്‍ക്കാര്‍; മാധ്യമത്തിനെതിരായ പി.ആര്‍.ഡിയുടെ ഫാക്ട് ചെക്ക് വ്യാജമെന്ന് തെളിഞ്ഞ് പിന്‍വലിച്ചു

സര്‍ക്കാരിന്‍റെ വീഴ്ച്ചകള്‍ തുടര്‍ച്ചയായി വാര്‍ത്തകളായി പുറത്തുവന്നതോടെ മാധ്യമങ്ങളെ ചാപ്പകുത്തി വരുതിയിലാക്കാന്‍ സര്‍ക്കാര്‍ നീക്കം. സര്‍ക്കാരിന് കീഴിലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക്​ റിലേഷന്‍സ് വകുപ്പാണ് 'മാധ്യമം' പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയെ വ്യാജ വാര്‍ത്തയെന്ന് പറഞ്ഞ് പോസ്റ്റര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ പി.ആര്‍.ഡിയുടെ അവകാശവാദം തെളിവുകളോടെ ലേഖകന്‍ പൊളിച്ചപ്പോള്‍ പി.ആര്‍.ഡി വിഭാഗം ഫാക്ട് ചെക്ക് വാര്‍ത്ത പിന്‍വലിച്ചു.

ആ​ഗ​സ്​​റ്റ്​ 12ന്​ '​മാ​ധ്യ​മം' പ്ര​സി​ദ്ധീ​ക​രി​ച്ച 'സ​ർ​ക്കാ​ർ സെന്‍ട്രല്‍ പ്ര​സി​ൽ​നിന്ന്​ ര​ഹ​സ്യ ഫ​യ​ലു​ക​ൾ ന​ഷ്​​ട​പ്പെ​ട്ടു' എ​ന്ന വാ​ർ​ത്ത​യാ​ണ്​ സ​ർ​ക്കാ​റിന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ചാ​ര​ണ വ​കു​പ്പ്​ വ്യാ​ജ വാ​ർ​ത്ത​യാ​യി മുദ്രയടിച്ചത്. വ​കു​പ്പ്​ അ​ധി​കാ​രി​ക​ളു​ടെ വി​യോ​ജ​ന​ക്കു​റി​പ്പിന്‍റെ മ​റ​വി​ൽ​ യഥാ​ർ​ഥ വ​സ്​​തു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ്​ 'വ്യാജ വാര്‍ത്ത' എ​ന്ന്​ മു​ദ്ര​കു​ത്തി മു​ഖ്യ​മ​ന്ത്രി​ക്ക്​ കീ​ഴി​ലെ ​വി​വ​ര പൊ​തു​ജ​ന സ​മ്പ​ർ​ക്ക വ​കു​പ്പ്​ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്രചരി​പ്പി​ച്ച​ത്. ഒ.​എം.​ആ​ർ ഷീ​റ്റു​ക​ളു​ടെ അ​ച്ച​ടി​യു​മാ​യി ബന്ധ​പ്പെ​ട്ട് അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള ഫ​യ​ലു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ സ​ർ​ക്കാ​ർ സെൻട്രൽ പ്ര​സി​ൽ​നി​ന്ന്​ ന​ഷ്​​ട​മാ​യെ​ന്നാ​യി​രു​ന്നു​ വാ​ർ​ത്ത.

സെ​ക്ഷ​ൻ മേ​ധാ​വി​ക​ളു​ടെ റി​പ്പോ​ർ​ട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു ജീവനക്കാ​ര​നെ അ​ച്ച​ടി വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത ഉ​ത്ത​ര​വും ഉ​ദ്ധ​രി​ച്ചാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാ​ൽ, അ​ച്ച​ടി​വ​കു​പ്പ്​ ഡ​യ​റ​ക്​​ട​റു​ടെ വി​യോ​ജ​ന കു​റി​പ്പി​ൽ, ഒ.​എം.​ആ​ർ ഷീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.എസ്.സിയു​മാ​യി ക​രാ​റി​ല്ലെ​ന്ന്​ പ​റ​ഞ്ഞു.

ആ​ഗ​സ്​​റ്റ്​ ഏ​ഴി​ലെ ഡ​യ​റ​ക്​​ട​റു​ടെ സ​സ്​​പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ൽ, ഉദ്യോഗസ്ഥൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​മ്പ്യൂ​ട്ട​ർ, ലാ​പ്​​ടോ​പ്​ എ​ന്നി​വ​യി​ലെ ഒ.എം.ആ​ർ ഷീ​റ്റ്​ അ​ച്ച​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ തി​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം ന​ശി​പ്പി​ക്ക​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തെ​ന്ന്​ സ​മ്മ​തി​ച്ചി​രു​ന്നു. ഇ​ത​ട​ക്കം ലേ​ഖ​കന്‍റെ വി​ശ​ദീ​ക​ര​ണം 'മാ​ധ്യ​മം' ആ​ഗ​സ്​​റ്റ്​ 13ന്​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. ഈ ​യഥാർ​ഥ്യം മ​റ​ച്ചാ​ണ്​ ചൊ​വ്വാ​ഴ്​​ച പി.​ആ​ർ.​ഡി ഫാ​ക്​​ട്​ ചെ​ക്ക്​ ഡി​വി​ഷ​ൻ 'മാ​ധ്യ​മം' വാ​ർ​ത്ത വ്യാ​ജ​മെ​ന്ന്​ മു​ദ്ര​കു​ത്തി ഔ​​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക്​ പേ​ജി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ ഫാ​ക്​​ട്​ ചെ​ക്ക്​ ഡി​വി​ഷ​നി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ 'അ​ച്ച​ടി വ​കു​പ്പ്​ ഡ​യ​റ​ക്​​ട​റു​ടെ വി​ശ​ദീ​ക​ര​ണ​ത്തിന്‍റെ അടിസ്ഥാനത്തി​ലാ​ണെ'​ന്നാ​യി​രു​ന്നു ചു​മ​ത​ല വ​ഹി​ക്കു​ന്ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ എ​സ്. ജ​യ​കു​മാ​റിന്‍റെ മ​റു​പ​ടി. ലേ​ഖ​ക​നോ​ട്​ ചോദിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

മാ​ധ്യ​മം ലേ​ഖ​ക​ൻ തന്‍റെ കൈ​വ​ശ​മു​ള്ള ഉ​ത്ത​ര​വ്​ അ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം ​പി.​ആ​ർ.​ഡി ച​മ​ച്ച 'വ്യാ​ജ വാ​ർ​ത്ത' ഫാ​ക്​​ട്​ ചെ​ക്ക്​ ഡി​വി​ഷ​ൻ ഫേ​സ്​​ബു​ക്കി​ൽ നി​ന്ന്​ പി​ൻ​വ​ലി​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓഫി​സ്​ അ​ട​ക്കം ആ​രോ​പ​ണ​ത്തിന്‍റെ നിഴലിലായ​ശേ​ഷം സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ളോ​ട്​ അ​സ​ഹി​ഷ്​​ണു​ത​യോ​ടെ​യാ​ണ്​ സ​ർ​ക്കാ​റും സി.​പി.​എം അനു​കൂ​ല അ​ണി​ക​ളും പ്ര​തി​ക​രി​ക്കു​ന്ന​ത്.

അതെ സമയം സ​ർ​ക്കാ​ർ സെ​ൻ​ട്ര​ൽ പ്ര​സി​ൽ​നി​ന്ന് ഒ.​എം.​ആ​ർ ഷീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ​ഫ​യ​ലു​ക​ൾ ന​ഷ്​​ട​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച് ഒ​ന്നാം ഗ്രേ​ഡ് ബൈ​ൻ​ഡ​ർ വി.​എ​ൽ. സ​ജി​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​തി​ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള രേ​ഖ​ക​ൾ ന​ശി​പ്പി​ച്ച​തി​നും വി​ശ്വാ​സ​വ​ഞ്ച​ന​ക്കു​മാ​ണ് കന്‍റോണ്‍മെന്‍റ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മാധ്യമങ്ങളെ വരുതിയിലാക്കാന്‍ 'വ്യാജ വാര്‍ത്ത' ചമച്ച് സര്‍ക്കാര്‍; മാധ്യമത്തിനെതിരായ പി.ആര്‍.ഡിയുടെ ഫാക്ട് ചെക്ക് വ്യാജമെന്ന് തെളിഞ്ഞ് പിന്‍വലിച്ചു
മാധ്യമങ്ങളെ വരുതിയിലാക്കാന്‍ 'വ്യാജ വാര്‍ത്ത' ചമച്ച് സര്‍ക്കാര്‍; മാധ്യമത്തിനെതിരായ പി.ആര്‍.ഡിയുടെ ഫാക്ട് ചെക്ക് വ്യാജമെന്ന് തെളിഞ്ഞ് പിന്‍വലിച്ചു

'മാ​ധ്യ​മം' വാ​ർ​ത്ത വ​സ്തു​ത​വി​രു​ദ്ധ​മാ​ണെ​ന്നാ​രോ​പി​ച്ച് പ​ത്ര​ക്കു​റി​പ്പി​റ​ക്കി​യ അ​ച്ച​ടി​വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​സ്. ജ​യിം​സ് രാ​ജ് ത​ന്നെ​യാ​ണ് ഈ ​മാ​സം 13ന് ​പ​രാ​തി​യു​മാ​യി കന്‍റോണ്‍മെന്‍റ് സ്​​റ്റേ​ഷ​നി​ലെ​ത്തി​യ​ത്. പ​രാ​തി​യി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​കു​പ്പി​ൽ ന​ട​ന്ന ഗു​രു​ത​ര​ വീ​ഴ്ച മ​റ​യ്​​ക്കാ​ൻ പി.​ആ​ർ.​ഡി​യു​ടെ ഫാ​ക്​​റ്റ് ചെ​ക്കി​ങ് വി​ഭാ​ഗം സമൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വ്യാ​ജ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ച്ച​ടി​വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ പ​രാ​തി പു​റ​ത്തു​വ​ന്ന​ത്.

പി.ആര്‍.ഡിയുടെ വ്യാജ പ്രചരണത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു. ഭരണസംവിധാനങ്ങളിലെ പാളിച്ചകൾ റിപ്പോർട്ട്​ ചെയ്യുന്നതിനെ വ്യാജവാർത്ത എന്ന് ചാപ്പ കുത്തി തടയിടാൻ ശ്രമിക്കുന്നത്​ മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങ്​ ഇടാനാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡണ്ട് കെ.പി റെജി പ്രതികരിച്ചു. സൈബർ പോരിടങ്ങൾക്ക്​ സർക്കാർ തന്നെ കോപ്പുകൾ ഒരുക്കി കൊടുക്കുന്ന നടപടിക്കെതിരെ ജനാധിപത്യ സമൂഹം ഉണർന്നെണീക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.