LiveTV

Live

Kerala

സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച കോവിഡ് വ്യാപനം ആശങ്കയിലാഴ്ത്തുന്നു

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഇൻസ്റ്റിറ്റ്യൂഷൻ ക്ലസ്റ്ററായി പ്രഖ്യാപിച്ചു കഴിഞ്ഞു


സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച കോവിഡ് വ്യാപനം
ആശങ്കയിലാഴ്ത്തുന്നു

സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുമ്പോൾ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച കോവിഡ് വർധനവാണ് ഇപ്പോൾ പ്രധാന ആശങ്ക. ജയിലുകൾ, കെ.എസ്. ആർ.ടി.സി ഡിപ്പോകൾ, പഞ്ചായത്ത് ,നഗരസഭാ ഓഫീസുകൾ പോലുളളിടത്ത് കോവിഡ് ബാധിക്കുന്നത് തുടരുകയാണ്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഇൻസ്റ്റിറ്റ്യൂഷൻ ക്ലസ്റ്ററായി പ്രഖ്യാപിച്ചു കഴിഞ്ഞു.

കൊച്ചിയിൽ മേയറും സെക്രട്ടറിയും അടക്കമുള്ളവർ നിരീക്ഷണത്തിലായി. സംസ്ഥാനത്തെ നിരവധി പഞ്ചായത്തുകളിൽ കോവിഡ് രോഗികൾ ഉണ്ടാവുന്നു.പല കെ.എസ്. ആർ.ടി.സി ഡിപ്പോകളും ഭാഗികമായും പൂർണമായും അടച്ചിടുന്ന അവസ്ഥ. ഇതൊക്കെ മറികടക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. എന്നാൽ ആശങ്ക ഒഴിയുന്നില്ല.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അഞ്ച് തടവുകാര്‍ക്കും 4 ജീവനക്കാര്‍ക്കുമാണ് ഇന്നലെ രോഗം ഉണ്ടായത്. ഇതോടെ ജയിലിലെ കോവിഡ് പൊസിറ്റീവ് ആയവരുടെ എണ്ണം 485 ആയി. ജില്ലാ ജയിലിലെ 26 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ജില്ലാ ജയിലില്‍ ഇപ്പോള്‍ 36 രോഗികളാണ് ഉള്ളത്. ജയിലുകളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് ജയില്‍, ആരോഗ്യ വകുപ്പുകള്‍ അറിയിച്ചു.

കണ്ടക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ബസ് സര്‍വീസുകള്‍ ഉണ്ടാകില്ല. ജീവനക്കാരന്‍ കോവിഡ് പൊസിറ്റീവ് ആയതോടെ പള്ളക്കല്‍ പഞ്ചായത്ത് ഓഫീസും ഇന്ന് പ്രവര്‍ത്തിക്കില്ല. മുദാക്കല്‍ പഞ്ചായത്ത് ഓഫീസിലും ഇന്ന് കോവിഡ് പരിശോധനയുണ്ട്.