LiveTV

Live

Kerala

സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണം

കോഴിക്കോട് മൂന്നും ആലപ്പുഴയിലും പത്തനംതിട്ടയിലും ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്

സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം. കോഴിക്കോട് മൂന്നും ആലപ്പുഴയിലും പത്തനംതിട്ടയിലും ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസയാണ് മരിച്ചത്. ആലപ്പുഴയിലും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. കനാൽ വാർഡ് സ്വദേശി ക്ലീറ്റസാണ് 82 മരിച്ചത്. ഇന്നലെ രാത്രിയോടെ വീട്ടിൽ വെച്ചാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോവിഡ് പരിശോധനാ ഫലം വന്നത്.

മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍, ചെറിയമുണ്ട സ്വദേശി മൊയ്ദീന്‍കുട്ടി എന്നിവരും കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി രാമകൃഷ്ണപിള്ള കോട്ടയം മെഡിക്കല്‍ കോളജിലും കോവിഡ് ബാധിച്ച് മരിച്ചു.