LiveTV

Live

Kerala

നയതന്ത്ര പാഴ്സലിന് ഇളവ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍; കെ ടി ജലീല്‍ പ്രതിരോധത്തില്‍

നയതന്ത്ര പാഴ്സലായാണ് മതഗ്രന്ഥങ്ങൾ എത്തിയതെന്നാണ് മന്ത്രി കെ.ടി ജലീൽ നേരത്തെ പറഞ്ഞത്

നയതന്ത്ര പാഴ്സലിന് ഇളവ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍; കെ ടി ജലീല്‍
പ്രതിരോധത്തില്‍

യുഎഇയില്‍ നിന്നുള്ള നയതന്ത്ര പാഴ്സലിന് ഇളവ് സര്‍ട്ടിഫിക്കറ്റ് തേടി 2019 മുതല്‍ കോണ്‍സുലേറ്റോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരോ സമീപിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പ്രോട്ടോകോള്‍ ഓഫീസര്‍ അറിയിച്ചത്. മതഗ്രന്ഥങ്ങള്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും വിതരണത്തിന് നല്‍കിയത് സംബന്ധിച്ചാണ് അന്വേഷണം.

നയതന്ത്ര പാഴ്സലായാണ് മതഗ്രന്ഥങ്ങൾ എത്തിയതെന്നാണ് മന്ത്രി കെ.ടി ജലീൽ നേരത്തെ പറഞ്ഞത്. മതഗ്രന്ഥങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സി ആപ്റ്റിന്റെ വാഹനത്തിൽ എടപ്പാളിൽ കൊണ്ടുപോയതായും കെ.ടി ജലീൽ സമ്മതിച്ചിരുന്നു. എന്നാല്‍ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറുടെ സർട്ടിഫിക്കറ്റില്ലാതെ നയതന്ത്ര പാഴ്സലുകൾക്ക് കസ്റ്റംസ് ക്ലിയറൻസ് ലഭിക്കില്ല. പ്രോടോകോള്‍ ഓഫീസര്‍ അനുമതി നല്‍കിയില്ലെങ്കില്‍ പിന്നെ എങ്ങനെ മതഗ്രന്ഥങ്ങള്‍ എത്തി എന്ന ചോദ്യമാണ് ഉയരുന്നത്.

കസ്റ്റംസിന് പുറമെ എന്‍ഐഎയും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണം കടത്തിയോ എന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്.