LiveTV

Live

Kerala

നടിയെ അക്രമിച്ച കേസ്: പി.ടി തോമസിന്‍റെ സാക്ഷി വിസ്താരം ഇന്നും തുടരും

എംഎല്‍എ ഇന്നലെ ഹാജരായെങ്കിലും സാക്ഷിവിസ്താരം പൂർത്തീകരിക്കാനായില്ല.

നടിയെ അക്രമിച്ച കേസ്: പി.ടി തോമസിന്‍റെ സാക്ഷി വിസ്താരം ഇന്നും തുടരും

നടിയെ അക്രമിച്ച കേസിൽ പി.ടി തോമസ് എംഎൽഎയുടെ സാക്ഷി വിസ്താരം ഇന്നും തുടരും. വിചാരണ നടക്കുന്ന കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ എംഎല്‍എ ഇന്നലെ ഹാജരായെങ്കിലും സാക്ഷിവിസ്താരം പൂർത്തീകരിക്കാനായില്ല. തുടർന്നാണ് ഇന്ന് ഉച്ചയ്ക്ക് വീണ്ടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചത്.

നടി അക്രമത്തിനിരയായതിന് ശേഷം നടൻ ലാലിന്‍റെ വീട്ടിലെത്തിയപ്പോൾ പി ടി തോമസ് അവിടെ എത്തുകയും വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പ്രോസിക്യൂഷനെ സംബന്ധിച്ച് കേസിലെ നിർണായക സാക്ഷിയാണ് എംഎല്‍എ. കേസിൽ 41 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്.

ഇരയായ നടിയുടെ ക്രോസ് വിസ്താരം നേരത്തെ പൂർത്തിയാക്കിയിരുന്നു. വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നതെങ്കിലും വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ച് സമയം നീട്ടിനല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിചാരണ നീണ്ടുപോയതോടെയാണ് കൂടുതല്‍ സമയം വേണമെന്ന് ജഡ്ജി ആവശ്യപ്പെട്ടത്. 2021 ഫെബ്രുവരിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാല്‍ മതി.