LiveTV

Live

Kerala

ആലുവ മാര്‍ക്കറ്റ് അടച്ചിട്ട് 43 ദിവസം: പ്രതിഷേധവുമായി വ്യാപാരികള്‍

ആലുവ മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ആലുവ മാര്‍ക്കറ്റ് അടച്ചിട്ട് 43 ദിവസം: പ്രതിഷേധവുമായി വ്യാപാരികള്‍

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആലുവ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ പ്രതിഷേധം. ആലുവ മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ആലുവ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് കോവിഡ് രോഗവ്യാപനം ഉണ്ടായതോടെ കഴിഞ്ഞ 43 ദിവസമായി ആലുവ മാര്‍ക്കറ്റ് അടഞ്ഞുകിടക്കുകയാണ്. ആലുവയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂവും നിലനിന്നിരുന്നു. രോഗവ്യാപനം നിയന്ത്രണവിധേയമായതോടെ കര്‍ഫ്യൂ പിന്‍വലിച്ചു. ദിവസങ്ങളായി ആലുവയില്‍ രോഗബാധ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് മാര്‍ക്കറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് മര്‍ച്ചന്റ് അസോസിയേഷന്‍ രംഗത്തെത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രതിഷേധം.

കച്ചവടം ഇല്ലാതായതോടെ തങ്ങള്‍ ദുരിതത്തിലാണെന്നും അനിശ്ചിതമായി മാര്‍ക്കറ്റ് അടച്ചിടരുതെന്നും മാര്‍ക്കറ്റ് ഉടന്‍ തുറക്കാനുളള നടപടികള്‍ കൈക്കൊളളണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.